ADVERTISEMENT

ദോഹ ∙ ഖത്തറിലെ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാർഥികളെ വരവേറ്റ്  ഖത്തർ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ‘എന്‍റെ വിദ്യാലയം, എന്‍റെ രണ്ടാംവീട്’ എന്ന സന്ദേശത്തോട് കൂടിയാണ്‌ വിദ്യാഭ്യാസ മന്ത്രാലയം ക്യാംപെയ്ൻ സംഘടിപ്പിക്കുന്നത്.  വിദ്യാർഥികൾക്ക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി വിനോദ-വിജ്ഞാന പരിപാടികളും പരിശീലനങ്ങളും ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. 

സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ഓഗസ്റ്റ് 31 വരെ ക്യാംപെയ്ൻ തുടരും. വിദ്യാർഥികൾക്ക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി വിനോദ-വിജ്ഞാന പരിപാടികളും പരിശീലനങ്ങളും ഒരുക്കിയിട്ടുണ്ട്. മുശൈരിബ് ഗലേറിയ മാളിൽ ദിവസവും വൈകുന്നേരം നാല് മുതൽ രാത്രി പത്ത് വരെ സ്കൂൾ ഓർമകളുമായാണ് ബാക് ടു സ്കൂൾ തുറന്നു നൽകുന്നത്. സ്കൂൾ പുസ്തകങ്ങളുടെ പ്രദർശനം, പഴയ ഉപകരണങ്ങൾ, ചിത്രങ്ങൾ, സ്കൂൾ ഫിലിം, വിവിധ പഠനോപകരണങ്ങൾ, ക്യാംപെയ്ൻ ആസ്ഥാനത്തിനു മുന്നിൽ മൊബൈൽ സ്കൂൾ ലൈബ്രറി എന്നിവയും സജ്ജീകരിക്കുന്നുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സ്കൂൾ അനുഭവങ്ങൾ പകരുന്നതാണ് പരിപാടി.

Image Credit: Ministry education and higher education
Image Credit: Ministry education and higher education,Qatar

ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ ഇന്ന് മുതൽ ആരംഭിക്കുന്ന പരിപാടി ഓഗസ്റ്റ് 31 വരെ തുടരും. ദിവസവും വൈകുന്നേരം മൂന്ന് മുതൽ രാത്രി ഒമ്പത് വരെ കുട്ടികൾക്ക് കളികളും പഠന പ്രവർത്തനങ്ങളും ഒരുക്കും. ബോധവത്കരണ പരിപാടികളും വിവിധ ഏജൻസികൾ സംഘടിപ്പിക്കും.

വേനലവധി കഴിഞ്ഞ് കുട്ടികളെ സ്കൂളുകളിലേക്ക് തിരികെയെത്തിക്കാൻ മാനസികമായി ഒരുക്കുകയാണ് ബാക് ടു സ്കൂൾ ക്യാംപെയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം പബ്ലിക് റിലേഷൻസ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ മർയം അബ്ദുല്ല അൽ മുഹന്നദി പറഞ്ഞു. പൊതുഗതാഗത വിഭാഗം (മുവാസലാത്), മുശൈരിബ് പ്രോപ്പർട്ടീസ് എന്നിവരുമായി ചേർന്നാണ്  ക്യാംപെയ്ൻ നടക്കുന്നത്.

സെപ്റ്റംബർ ഒന്നിനാണ് ഖത്തറിലെ സർക്കാർ, സ്വകാര്യ സ്കൂളുകളിൽ അധ്യയന വർഷം ആരംഭിക്കുന്നത്. സർക്കാർ സ്കൂളുകൾക്ക് ഇത് പുതിയ അധ്യയന വർഷമാണെങ്കിലും ഇന്ത്യൻ സ്കൂളുകൾക്ക് വേനലവധി കഴിഞ്ഞുള്ള അധ്യയന ദിനങ്ങളാണ്. കഴിഞ്ഞ ഏപ്രിലിൽ തുടങ്ങിയ അധ്യയന വർഷം മൂന്നുമാസം പിന്നിട്ട് വേനലവധിയിലേക്ക് പ്രവേശിക്കുകയായിരുന്നു.

English Summary:

Qatar Ministry of Education welcomed the students - 'My School, My Second Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com