ADVERTISEMENT

മസ്‌കത്ത് ∙ കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തും ഒമാന്‍ പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അസ്സാന്‍ ഖാസ്സിം മുഹമ്മദ് അല്‍ ബുസൈദിയും കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ നഗരങ്ങളില്‍ നടന്നുവരുന്ന ഒമാന്‍ വിനോദ സഞ്ചാര പ്രചരണ ക്യാമ്പയിന്റെ ഭാഗമായി ന്യൂ ഡല്‍ഹിയില്‍ എത്തിയതായിരുന്നു ഒമാന്‍ സംഘം. കേന്ദ്ര ടൂറിസം മന്ത്രാലയം ഉന്നതതല പ്രതിനിധികളും സന്നിഹിതരായിരുന്നു. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ ടൂറിസം സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതകളെ ചര്‍ച്ച ചെയ്തു.

ഇന്ത്യന്‍ നഗരങ്ങളില്‍ ഒമാന്‍ പൈതൃക, വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ പ്രമോഷനല്‍ ക്യാമ്പയിന്‍ പുരോഗമിക്കുകയാണ്. ഈ മാസം 28 വരെ തുടരുമെന്ന് പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം അറിയിച്ചു. വരും ദിനങ്ങളില്‍ മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലാണ് വിവിധ പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

English Summary:

Union Tourism Minister and Oman delegation met in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com