ADVERTISEMENT

റിയാദ് ∙ ഇ സ്പോർട്സ് റിയാദിൽ വിജയകരമായി സമാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ  മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിൻ്റെ  രക്ഷാകർതൃത്വത്തിൽ കഴിഞ്ഞ 8 ആഴ്‌ചകളിൽ ലോകമെമ്പാടുമുള്ള ക്ലബ്ബുകളും കളിക്കാരും ഇ സ്‌പോർട്‌സ് ലോകകപ്പിൽ മത്സരിക്കാൻ റിയാദിൽ ഒത്തുകൂടിയിരുന്നു.  

മൊത്തം 60 മില്യനിലധികം സമ്മാനത്തുകയുള്ള ഈ ഇവൻ്റ് ഏകദേശം 500 ടീമുകളെയും 1,500 പ്രൊഫഷനൽ കളിക്കാരെയും ആകർഷിച്ചു. ഇത് ഇ സ്‌പോർട്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ ഇവൻ്റായി അടയാളപ്പെടുത്തി. രാജ്യത്തിന് അഭിമാനകരമായ നിമിഷത്തിൽ 2024 ലെ ഇ സ്‌പോർട്‌സ് വേൾഡ് കപ്പിൻ്റെ ചാംപ്യന്മാരായി സൗദി ക്ലബ്ബായ "ടീം ഫാൽക്കൺസ്" കിരീടം ചൂടി. ഫാൽക്കൺസ് മൊത്തം 7 മില്യൻ സമ്മാനത്തുക നേടി  മത്സരത്തിലെ മികച്ച ക്ലബായി ഉയർന്നു. 

 "കോൾ ഓഫ് ഡ്യൂട്ടി: വാർസോൺ", "ഫ്രീ ഫയർ" ചാംപ്യൻഷിപ്പുകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി, 12 ടൂർണമെൻ്റുകളിലായി 5,665 പോയിൻ്റുമായി ടീം ഫാൽക്കൺസ് റാങ്കിങിൽ മുന്നിലെത്തി.  

ഗെയിമിങ്, ഇ സ്‌പോർട്‌സ് കമ്മ്യൂണിറ്റിയെ ഒന്നിപ്പിക്കുന്ന ഈ ഇവൻ്റ് ലോകമെമ്പാടുമുള്ള കളിക്കാരെയും ആരാധകരെയും ഗെയിം ഡെവലപ്പർമാരെയും പ്രസാധകരെയും ഒരുമിച്ച് കൊണ്ടുവന്നു.  മാത്രമല്ല രാജ്യത്തിനകത്തും ആഗോളതലത്തിലും ഇ സ്‌പോർട്‌സ് ലാൻഡ്‌സ്‌കേപ്പ് മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വിവിധ സ്ഥാപനങ്ങളുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്തു. 

 കൂടാതെ ഇത് രണ്ട് ദശലക്ഷത്തിലധികം സന്ദർശകരെ ആകർഷിച്ചു. മുൻവർഷത്തെ ഇതേ സമയപരിധിയെ അപേക്ഷിച്ച് ഇവൻ്റ് കാലയളവിൽ റിയാദിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ 29% വർധനയുണ്ടായി.  32ലധികം മറ്റു വിനോദ-സാംസ്കാരിക പരിപാടികളും ചടങ്ങിൽ അവതരിപ്പിച്ചു.    ലോകമെമ്പാടും അതിവേഗം വളരുന്ന വ്യവസായങ്ങളിൽ ഒന്നാണ് ഗെയിമിങ് ഇ സ്‌പോർട്‌സ് മേഖല. 

English Summary:

The inaugural Esports World Cup 2024 concluded in Riyadh, Saudi Arabia.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com