ADVERTISEMENT

ദോഹ ∙ ഖത്തറിൽ നടക്കുന്ന മൽക്കാ റൂഹി ചികിത്സാ ധനസമാഹരണ ക്യാംപെയിന്‍റെ ഭാഗമായി കെ.എം.സി.സി. ഖത്തർ സമാഹരിച്ചത്  677,850 ഖത്തർ റിയാൽ (ഒരു കോടി അമ്പത്തഞ്ച് ലക്ഷം രൂപ).കെ.എം.സി.സി. സംഘടന സംവിധാനം വഴി വിവിധ ഘടകങ്ങളുടെ നേതൃത്വത്തിൽ ഓരോ അംഗങ്ങളെയും സമാഹരണത്തിന്‍റെ ഭാഗമാക്കിയും സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബിരിയാണി ചലഞ്ച്, തുടങ്ങി മറ്റു പരിപാടികൾ സംഘടിപ്പിച്ചുമാണ് ധന സമാഹരണം നടത്തിയത്.

ഖത്തർ ചാരിറ്റി കെ.എം.സി.സിക്ക് നൽകിയ ഇംപാക്ട് ലിങ്ക് വഴി ആദ്യ ഘട്ടം അഞ്ചുലക്ഷത്തി എൺപതിനായിരത്തിലധികം ഖത്തർ റിയാൽ ഓൺലൈനായി കൈമാറി. ധന സമാഹരണ ദൗത്യം അവസാനിപ്പിച്ച ഖത്തർ ചാരിറ്റി അറിയിപ്പിനെ തുടർന്ന് മുൻപ് ചിലർ നൽകിയിരുന്ന ഓഫർ തുക കൂടി സമാഹരിച്ച് രണ്ടാം ഘട്ടമായി നേരിട്ട് കൈമാറിയ തുകയുൾപ്പടെയാണ് 677,850 ഖത്തർ റിയാൽ എന്ന വലിയ സംഖ്യ പൂർത്തിയാക്കിതെന്ന് കെ എം സി സി  ഖത്തർ പ്രസിഡന്‍റ് ഡോ. അബ്‌ദുൽ സമദ് പറഞ്ഞു.

qatar-kmcc-collected-one-and-a-half-crore-rupees-for-malkha-rouhi-medical-fund-4

ലുസൈലിലെ ഖത്തർ ചാരിറ്റി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ കെ.എം.സി.സി. ഖത്തർ സംസ്ഥാന പ്രസിഡന്‍റ് ഡോ. അബ്‌ദുൽ സമദ്, ജനറൽ സെക്രട്ടറി സലീം നാലകത്ത് എന്നിവർ ചേർന്ന് ഖത്തർ ചാരിറ്റി ഒഫിഷ്യലുകളായ ആമിർ അൽ ബിസ്‌രി, മർവാൻ അബു ലുഗൂദ് എന്നിവർക്ക് കൈമാറി. കെ.എം.സി.സി. യുടെ മികച്ച പ്രവർത്തനത്തിന് അംഗീകാര പത്രവും ചാരിറ്റിയുടെ ഉപഹാരവും നേതാക്കൾ സ്വീകരിച്ചു. ഭാരവാഹികളായ കെ. മുഹമ്മദ് ഈസ, അബ്‌ദു റഹീം പാക്കഞ്ഞി, സിദ്ധീഖ് വാഴക്കാട്, അലി മൊറയൂർ, താഹിർ താഹക്കുട്ടി, വി.ടി.എം സാദിഖ്, സൽമാൻ എളയടം, ഷംസുദ്ദീൻ വാണിമേൽ എന്നിവരും  പരിപാടിയിൽ  സംബന്ധിച്ചു.

കെ.എം.സി.സി. അടക്കമുള്ള വിവിധ മലയാളി സംഘടനകളും, ബിസിനസ് സ്ഥാപനങ്ങളും ഉൾപ്പടെ ഖത്തറിലെ പൊതു സമൂഹത്തിന്‍റെ ടപ്പെടലുകളുടെയും ചിട്ടയായ പ്രവർത്തനങ്ങളുടെയും ഫലമായാണ് ഏഴ് മില്യൻ ഖത്തർ റിയാലിലധികം വരുന്ന തുക ഖത്തർ ചാരിറ്റിക്ക് സമാഹരിക്കാൻ സാധിച്ചത്. ഖത്തറിലുള്ള പാലക്കാട് മേപ്പറമ്പ് സ്വദേശികളായ ദമ്പതികളുടെ എസ്.എം.എ ടൈപ്പ് വൺ രോഗം ബാധിച്ച ഒമ്പത് മാസം മാത്രം പ്രായമുള്ള മൽക്കാ റൂഹി എന്ന പിഞ്ചു ബാലികയുടെ ചികിൽസക്കായി കഴിഞ്ഞ ഏപ്രിലിൽ മാസത്തിലാണ് ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ ചികിത്സ ധനസമാഹരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഫണ്ട് സമാഹരണം പൂർത്തിയായതോടെ കുട്ടിയുടെ ചികിത്സ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

English Summary:

Qatar K.M.C.C. collected one and a half crore rupees for Malkha Rouhi Medical Fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com