ADVERTISEMENT

കുവൈത്ത് സിറ്റി ∙ മൂന്നര മാസം നീണ്ട കുവൈത്ത് പൊതുമാപ്പ് 65,000 പേർ പ്രയോജനപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസം നിയമവിധേയമാക്കിയവരും രാജ്യം വിട്ടവരും ഇതിൽപെടും. 

രാജ്യത്തിന്റെ മാനുഷിക, ധാർമിക നിലപാടുകളുടെ ഭാഗമായി അനുവദിച്ച പൊതുമാപ്പ് നിയമലംഘകരായി കഴിയുന്ന ഒട്ടേറെ പേർക്കു പ്രയോജനം ചെയ്തതായാണ് കരുതുന്നതെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് റസിഡൻസി ഡയറക്ടർ ബ്രിഗേഡിയർ യൂസഫ് അൽ അയൂബ് പറഞ്ഞു. പൊതുമാപ്പ് അവസാനിച്ച ശേഷം നിയമലംഘകർക്കായി നടത്തിയ തിരച്ചിലിൽ പിടിയിലായ 4650 പേരെ രേഖകൾ ശരിയാക്കി എത്രയും വേഗം നാടുകടത്തും. ഇങ്ങനെ തിരിച്ചയയ്ക്കുന്നവർക്ക് വീണ്ടും കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കില്ല.

പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിട്ടവർക്ക് തിരിച്ചുവരാൻ തടസ്സമില്ല. നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന ഊർജിതമാക്കി. വിദേശികളെ റിക്രൂട്ട് ചെയ്ത് രാജ്യത്ത് എത്തിച്ച് നിയമലംഘനം നടത്തുന്ന സ്പോൺസർമാർക്ക് എതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com