ADVERTISEMENT

അബുദാബി ∙ സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാർക്കുള്ള പ്രസവാവധി 90 ദിവസമാക്കിയ നിയമം സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ 60 ദിവസമാണ് അവധി. പ്രസവത്തിന് 30 ദിവസത്തിനകം മറ്റേണിറ്റി ലീവ് സപ്പോർട്ട് പ്രോഗ്രാമിൽ അപേക്ഷിക്കണം. ശമ്പള സർട്ടിഫിക്കറ്റ്, ഫാമിലി ബുക്ക്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, തൊഴിലുടമയിൽ നിന്നുള്ള എൻഒസി എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.

സ്വകാര്യമേഖലയിലേക്ക് സ്വദേശികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതെന്ന് അബുദാബി സോഷ്യൽ സപ്പോർട്ട് അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. ബുഷറ അൽ മുല്ല പറഞ്ഞു.  സർക്കാർ ജീവനക്കാർക്ക് 90 ദിവസമാണ് പ്രസവാവധി നൽകുന്നത്. തൊഴിൽ നിയമം അനുസരിച്ച് സ്വകാര്യമേഖലാ ജീവനക്കാർക്ക് 60 ദിവസം പ്രസവാവധിയുണ്ട്.

English Summary:

90-Day Maternity Leave for Emirati Mothers in Private Sector Announced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com