ADVERTISEMENT

ദുബായ്∙ ഒമാനിൽ പെട്ടെന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ച നാല് പേരിൽ രണ്ട് പേർ യുഎഇ സ്വദേശികൾ. ദുർഘടമായ ഭൂപ്രദേശത്ത് ട്രെക്കിങ് നടത്തുകയായിരുന്ന  16 അംഗ സംഘത്തിലെ അംഗങ്ങളായിരുന്നു മരിച്ച ഖാലിദ് അൽ മൻസൂരിയും സാലെം അൽ ജറാഫും എന്നീ യുഎഇ സ്വദേശികൾ. കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം ഉണ്ടായപ്പോൾ സംഘം അപകടത്തിൽപ്പെടുകയായിരുന്നു. കനത്ത മഴ പെയ്തപ്പോൾ വാദി തനൂഫിലായിരുന്നു ഇവർ. 

അപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നതായി ശ്രമിച്ച ഖാലിദും സാലെമും മറ്റു രണ്ട് പേരും വെള്ളത്തിൽ ഒഴുകിപ്പോവുകയായിരുന്നു. മരിച്ച മറ്റൊരു വ്യക്തി ഒമാൻ സ്വദേശിയാണെന്ന് റോയൽ ഒമാൻ പൊലീസ് സ്ഥിരീകരിച്ചു.

ഖാലിദും സാലെമും സാഹസികതയ്ക്ക് പേരുകേട്ടവരായിരുന്നു. കിർഗിസ്ഥാൻ, ജോർദാൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ ദുർഘട ഭൂപ്രദേശങ്ങളിൽ ട്രെക്കിങ് നടത്തി  പരിചയമുണ്ടായിരുന്നു. ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ എപ്പോഴും തയ്യാറാകുന്ന സ്വഭാവക്കാരായിരുന്നു ഇവർ എന്ന് സുഹൃത്തുക്കൾ അനുസ്മരിച്ചു.വെള്ളപ്പൊക്കത്തിൽ സഹായിക്കാൻ ഇറങ്ങിയതാ അവർ, ഒഴുകിപ്പോയിയെന്നും സുഹൃത്തുക്കൾ കണ്ണീരോടെ പറഞ്ഞു. 

ഖാലിദ് അൽ മൻസൂരിയും സാലെം അൽ ജറാഫും സംഘവും അപകടത്തിന് മുൻപ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഖാലിദ് അൽ മൻസൂരിയും സാലെം അൽ ജറാഫും സംഘവും അപകടത്തിന് മുൻപ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഇവരുടെ വിയോഗ വാർത്തയുടെ ദുഖത്തിലാണ് സുഹൃത്തുക്കളും കുടുംബവും. സാലെമിനെ ചെറുപ്പം മുതലേ അറിയാമെന്നും അവരുടെ ഒപ്പം യാത്രയിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്നും സാലെമിന്റെ സുഹൃത്തും റാസൽഖൈമയിൽ നിന്നുള്ള 41 കാരനായ അഹ്മദ് പറഞ്ഞു. 

ഈ യാത്രയ്ക്ക് ഖാലിദും സാലെമും രണ്ട് മാസത്തോളം തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. 12 കിലോമീറ്റർ ദൂരം ട്രെക്കിങ് നടത്തുന്ന ഈ യാത്ര വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഖാലിദ് ഒരു മുൻ യുഎഇ ഹാൻഡ്‌ബോൾ താരവും ജാവലിൻ ചാംപ്യനുമായിരുന്നു. സാലെം ഒരു സാഹസിക കായിക പ്രേമിയായിരുന്നു. ഇഒമാനിൽ നിന്ന് മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുവന്ന് അബുദാബിയിലും റാസൽഖൈമയിലും സംസ്കാര ചടങ്ങുകൾ നടത്തി. 

English Summary:

Four Hikers Killed After Being Caught in a Flash Flood in Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com