ADVERTISEMENT

സലാല ∙ സലാല - മസ്‌കത്ത് റോഡില്‍ വാഹനാപകടത്തില്‍ നാല് ഇന്ത്യക്കാര്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ഹൈമയില്‍ ചൊവ്വാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. ട്രെയ്‌ലര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിക്ക് പിന്നാലെ വാഹനങ്ങള്‍ക്കും തീപിടിച്ചു. നിസ്‌വയില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശികളാണ് മരണപ്പെട്ടത്.

ഇവര്‍ സലാല സന്ദര്‍ശിച്ച് മടങ്ങിവരുന്നതിനിടെയാണ് ഹൈമയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ ട്രെയ്‌ലറുമായി ഇടിക്കുകയും കത്തുകയുമായിരുന്നു. പരുക്കേറ്റയാളെ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം അധികൃതര്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

English Summary:

Four Indians Died in a Road Accident on the Salalah-Muscat Road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com