ADVERTISEMENT

ദുബായ്/നെടുമ്പാശേരി ∙ യന്ത്രത്തകരാറിനെ തുടർന്ന് കൊച്ചി– ദുബായ് സ്പൈസ് ജെറ്റ് വിമാനം 18 മണിക്കൂറിലേറെ വൈകി. തിങ്കളാഴ്ച രാത്രി 11.30ന് ഇവിടെ നിന്ന് പോകേണ്ട വിമാനമാണ് വൈകിയത്.

വൈകിട്ട് 5.30ന് ദുബായിൽ നിന്ന് ഇവിടെ എത്തേണ്ട വിമാനം തകരാറിനെ തുടർന്ന് എത്തിയില്ല. ഇവിടെ നിന്ന് ഈ വിമാനത്തിൽ 180 യാത്രക്കാരാണ് പോകേണ്ടിയിരുന്നത്. ഇവരെ ഹോട്ടലുകളിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് ആണ് വിമാനം ദുബായിൽ നിന്നെത്തിയത്. തുടർന്ന് ഇവിടെ നിന്നുള്ള യാത്രക്കാരുമായി വൈകിട്ട് 5.30ന് വിമാനം പുറപ്പെട്ടു.

English Summary:

Kochi-Dubai flight delayed by 18 hours - SpiceJet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com