ADVERTISEMENT

റിയാദ് ∙ വളരെ കുറഞ്ഞ നിരക്കിൽ സൗദി അറേബ്യയിലെയും യുഎഇയിലെയും വിവിധ സ്ഥലങ്ങളിലേയ്ക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഫ്ലൈനാസ്. സെപ്റ്റംബർ ഒന്നു മുതലാണ് സർവീസ് ആരംഭിക്കുന്നത്. റിയാദ് - ദുബായ് വേൾഡ് സെൻട്രൽ - അൽ മുക്തം രാജ്യാന്തര വിമാനത്താവളം ജിദ്ദ - അബുദാബി, ഷാർജ മദീന - അബുദാബി, ഷാർജ എന്നീ സർവീസുകളാണ് ഫ്ളൈനാസ് നടത്തുന്നത്.

അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് മദീനയിലേയ്ക്ക് 249 ദിർഹം (ഏകദേശം 5000 രൂപ), ദുബായ് വേൾഡ് സെൻട്രൽ നിന്ന് റിയാദിലേയ്ക്ക് 239 ദിർഹം (ഏകദേശം 5000 രൂപ), അബുദാബിയിൽ നിന്ന് ജിദ്ദയിലേയ്ക്ക് 365 ദിർഹം (ഏകദേശം 8000 രൂപ) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. 2020ലെ കണക്കുകൾ പ്രകാരം യുഎഇയിൽ നിന്ന് ഏറ്റവും കൂടുതൽ വിമാനങ്ങൾ പുറപ്പെടുന്നത് സൗദി അറേബ്യയിലേക്കാണ്.

രാജ്യാന്തര വിപണിയിൽ 30 ശതമാനമാണ് രാജ്യത്തിന്റെ ഓഹരി. യുഎഇയിലേക്കുള്ള വിമാനങ്ങളുടെ വരവിൽ 14 ശതമാനം വിഹിതവുമായി ഇന്ത്യക്കൊപ്പം സൗദി ഒന്നാം സ്ഥാനത്താണ്. ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ അറേബ്യ, ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ ഫ്ലൈദുബായ്, സൗദി അറേബ്യയുടെ സൗദിയ, യുഎഇയുടെ ഇത്തിഹാദ് എയർവേയ്‌സ്, എമിറേറ്റ്സ് എയർലൈൻസ് എന്നിവയുൾപ്പെടെ നിരവധി എയർലൈനുകൾ സൗദി അറേബ്യയ്ക്കും യുഎഇക്കും ഇടയിൽ പ്രവർത്തിക്കുന്നുണ്ട്.

സെപ്റ്റംബറോടെ യുഎഇയിലെ നാല് പ്രധാന വിമാനത്താവളങ്ങളിൽ സർവീസ് നടത്തുന്ന ഏക സൗദി എയർലൈൻ ആയി ഫ്ലൈനാസ് മാറും. 1,500ലധികം പ്രതിവാര ഫ്ലൈറ്റുകളാണ് എയർലൈനുള്ളത്. 2007ൽ പ്രവർത്തനം ആരംഭിച്ചതിനുശേഷം 78 ദശലക്ഷത്തിലധികം യാത്രക്കാരാണ് ഫ്ലൈനാസിൻ്റെ സേവനം ഉപയോഗിച്ചത്.

English Summary:

UAE: Saudi Airline Flynas Announces Direct Flights From 3 Cities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com