അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം
Mail This Article
×
മസ്‌കത്ത്∙ അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിലവില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ന്യൂനമര്‍ദം ഒമാന് ഭീഷണിയല്ലെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ( സി എ എ) അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയോ ശനിയാഴ്ചയോ ന്യൂനമര്‍ദം വടക്കുകിഴക്കന്‍ അറബിക്കടലില്‍ നിന്ന് പടിഞ്ഞാറോട്ട് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാഷനല്‍ മള്‍ട്ടി ഹസാര്‍ഡ് ഏര്‍ളി വാണിങ് സെന്‍റര്‍ സാഹചര്യങ്ങളും അപകട സാധ്യതകളും വിലയിരുത്തി വരുന്നതായും എന്നാല്‍, അടുത്ത നാല് ദിവസം ഒമാനില്‍ പ്രതികൂല പ്രതിഫലനങ്ങളൊന്നും ഉണ്ടാകില്ലെന്നും കാലാവസ്ഥയില്‍ എന്തെങ്കിലും കാര്യമായ മാറ്റങ്ങളുണ്ടായാല്‍ അറിയിക്കുമെന്നും സി എ എ അറിയിച്ചു.
English Summary:
New Low Pressure has Formed in the Arabian Sea
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.