ജൂത സിനഗോഗ്: ഇസ്രയേൽ പരാമർശത്തെ അപലപിച്ച് സൗദി
Mail This Article
×
റിയാദ് ∙ ജറൂസലേമിലെ അൽഅഖ്സ മസ്ജിദിൽ ജൂത സിനഗോഗ് നിർമിക്കണമെന്ന ഇസ്രയേൽ മന്ത്രിയുടെ പ്രസ്താനയെ സൗദി അപലപിച്ചു. ഒരു അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പരാമർശം.
പ്രകോപനപരമായ പ്രസ്താവന മുസ്‌ലിങ്ങളുടെ വികാരം വ്രണപ്പെടുത്തും. അൽഅഖ്സ മസ്ജിദിന്റെ ചരിത്രപരവും നിയമപരവുമായ പദവിയെ മാനിക്കണമെന്നും സൗദി ആവശ്യപ്പെട്ടു. ഇതേ സമയം ജൂതന്മാരെ അൽ അഖ്സ മസ്ജിദിൽ പ്രാർഥിക്കാൻ അനുവദിക്കണമെന്ന് ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗവീർ ആവർത്തിച്ചു.
English Summary:
Saudi Arabia Condemns Israeli Minister’s Call to Build Synagogue in Al-Aqsa Mosque
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.