ADVERTISEMENT

അബുദാബി ∙ സെപ്റ്റംബർ 1 ന് ആരംഭിക്കുന്ന രണ്ട് മാസത്തെ പൊതുമാപ്പ് കാലയളവ് പ്രയോജനപ്പെടുത്തുന്നവർക്കെതിരെ യാത്രാ നിരോധനമേർപ്പെടുത്തുകയോ പിഴ ഈടാക്കുകയോ ചെയ്യില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ഐസിപി) സ്ഥിരീകരിച്ചു.

കാലഹരണപ്പെട്ട ടൂറിസ്റ്റ്, റസിഡൻസി വീസകൾ ഉൾപ്പെടെ എല്ലാത്തരം വീസകളും പൊതുമാപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തും. രേഖകളുമില്ലാത്തവർക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താനും അവരുടെ പദവി ശരിയാക്കാനും കഴിയും. യുഎഇയിൽ അനധികൃതമായി താമസിക്കുന്നവർക്ക് അവരുടെ താമസ രേഖകൾ സാധുവാക്കുന്നതിനോ പിഴയില്ലാതെ രാജ്യം വിടുന്നതിനോ ഉള്ള മികച്ച അവസരമാണിതെന്ന് അധികൃതർ പറഞ്ഞു. രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്ക് സ്വന്തം രാജ്യത്തെത്തി എപ്പോൾ വേണമെങ്കിലും വീസയിൽ മടങ്ങിവരാം. നാട്ടിലേക്ക് മടങ്ങുമ്പോൾ വീസാ കാലാവധി കഴിഞ്ഞതിനുള്ള പിഴയോ എക്‌സിറ്റ് ഫീസോ ഈടാക്കില്ലെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

2007ന് ശേഷം യുഎഇ സർക്കാർ നടത്തുന്ന നാലാമത്തെ പൊതുമാപ്പ് പദ്ധതിയാണിത്. ആറ് വർഷം മുൻപായിരുന്നു അവസാനത്തേത്. 2018 ഓഗസ്റ്റ് 1-ന് ആരംഭിച്ചു ഒക്ടോബർ 31 വരെ 90 ദിവസം നീണ്ടുനിന്ന പൊതുമാപ്പിൽ ഇന്ത്യക്കാരടക്കം ഒട്ടേറെ പ്രവാസികൾ നാട്ടിലേയ്ക്ക് മടങ്ങി. എന്നാൽ കൂടുതൽ റസിഡൻസി ലംഘകർക്ക് പിഴയില്ലാതെ അവരുടെ പദവി ശരിയാക്കാൻ അനുവദിക്കുന്നതിനായി ഫെഡറൽ സർക്കാർ ആ വർഷം ഡിസംബർ 31 വരെ പൊതുമാപ്പ് പദ്ധതി രണ്ട് മാസത്തേക്ക് കൂടി നീട്ടി.

English Summary:

UAE Amnesty: No Ban or Fine will be Implemented - All the Details Explained

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com