ADVERTISEMENT

ദുബായ് ∙ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഇമറാത്തി വനിതാ ദിനം ആഘോഷിച്ചു. യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി നൂറ അൽ മത്റൂഷി മുഖ്യാതിഥിയായി. ബഹിരാകാശ യാത്രയെക്കുറിച്ചുള്ള തയാറെടുപ്പുകളും വെല്ലുവിളികളും അവർ പങ്കുവച്ചു. ദുബായ് ഇമിഗ്രേഷൻ ഡിപാർട്ട്മെന്റ് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി ഉദ്ഘാടനം ചെയ്തു. 

രാജ്യത്തിന്റെ വികസനത്തിൽ ഇമറാത്തി വനിതകളുടെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. നഖ്ർ സോഷ്യൽ ക്ലബിലെ മുതിർന്ന വനിതകളും അനുഭവങ്ങൾ പങ്കിട്ടു. വനിതാ ജീവനക്കാരെ ആദരിച്ചു.

English Summary:

GDRFA celebrated Emirati Women's Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com