ADVERTISEMENT

ദുബായ് ∙ അബുദാബിയിൽ നിന്ന് കാണാതായ മലയാളി യുവാവിനെ ദുബായിലെ പാലത്തിൽ നിന്ന് ചാടി മരിച്ചനിലയിൽ കണ്ടെത്തി.  തിരുവനന്തപുരം കരുംകുളം പുതിയതുറ അഴങ്കൽ പുരയിടം ഡിക്സൺ സെബാസ്റ്റൻ (26) ആണ് മരിച്ചത്. ദിവസങ്ങൾക്ക് മുൻപ് കാണാതായ ഡിക്സനെ പൊലീസും ബന്ധുക്കളും അന്വേഷിച്ചു വരികയായിരുന്നു. അബുദാബിയിൽ ഇലക്ട്രോണിക്സ് സ്ഥാപനത്തിൽ വാച്ച് മേയ്ക്കറായി ജോലി ചെയ്തുവരികയായിരുന്നു.

ഷെയ്ഖ് സായിദ് റോഡിൽ സാബിൽ റോഡിനടുത്തെ പാലത്തിൽ നിന്ന് ചാടി മരിച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. ദുബായ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടു പോകും.

English Summary:

Malayali Youth who Went Missing from Abu Dhabi was Found Dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com