ADVERTISEMENT

ദുബായ് ∙ ബൈക്ക് മോഷ്ടിച്ചു മറിച്ചു വിറ്റ കേസിൽ പ്രതിക്ക് ഒരു മാസം തടവും നാടുകടത്തലും പിഴയും ശിക്ഷ. 7000 ദിർഹം വിലയുള്ള ബൈക്ക് മോഷ്ടിച്ച ശേഷം 650 ദിർഹത്തിന്  വിൽക്കുകയായിരുന്നു. ഫൂഡ് ഡെലിവറി കമ്പനിയായ 'തലബാത്തിന്റെ ' ഉടമസ്ഥതയിലുള്ള ബൈക്ക് ആണ് മോഷണം പോയത്. 

ദുബായ് മുറഖബാത്ത് മേഖലയിൽ ഭക്ഷണം നൽകാൻ ഡെലിവറി ജീവനക്കാരൻ പോയ തക്കത്തിനായിരുന്നു മോഷണം. തിരിച്ചെത്തിയപ്പോൾ ബൈക്ക് കാണാതെവന്ന ഡെലിവറി ബോയ് കമ്പനിയെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് സിഐഡി സംഘം പ്രതിയെ തിരിച്ചറിഞ്ഞത്. സെഷൻ കോടതി 7000 ദിർഹം നൽകാൻ പ്രതിയോട് നിർദേശിച്ചു.

English Summary:

Man faces jail, deportation, and fine for bike theft in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com