ADVERTISEMENT

റിയാദ് ∙ കൈക്കൂലി, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള അഴിമതി ആരോപണങ്ങളിൽ 139 സർക്കാർ ഉദ്യോഗസ്ഥരെ സൗദി ഓവർസൈറ്റ് ആൻഡ് ആൻ്റി കറപ്ഷൻ അതോറിറ്റി (നസഹ) അറസ്റ്റ് ചെയ്തു. നസഹ ഉദ്യോഗസ്ഥർ നിരവധി സർക്കാർ ഓഫിസുകളിൽ നടത്തിയ പരിശോധനയെ തുടർന്നാണ് അറസ്റ്റ്.

ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി, പാർപ്പിട മന്ത്രാലയം, സകാത്ത്, നികുതി, കസ്റ്റംസ് തുടങ്ങി നിരവധി സർക്കാർ ഓഫീസുകളിൽ നിന്ന് 380 പ്രതികൾക്കെതിരെ ക്രിമിനൽ കേസുകൾ റിപ്പോർട്ട് ചെയ്തു. പൊതുഫണ്ട് കൈയടക്കുകയോ പദവി ദുരുപയോഗം ചെയ്ത് വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടാക്കുകയോ പൊതുതാൽപ്പര്യത്തിന് ഹാനികരം വരുത്തുകയോ ചെയ്യുന്നവരെ നിരീക്ഷിക്കുന്നതിനും പിടികൂടുന്നതിനുമായി സർക്കാർ ഏജൻസികളിലും സ്വകാര്യ സ്ഥാപനങ്ങളിലും തങ്ങളുടെ പരിശോധന തുടരുമെന്ന് നസഹ പറഞ്ഞു.

English Summary:

139 Government Officials Arrested in Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com