ADVERTISEMENT

അൽകോബാർ ∙ ടയർ പഞ്ചറായ സ്കൂൾ ബസ് നിർത്തി പരിശോധിക്കുന്നതിനിടെ പുറകിൽ നിന്ന് പാഞ്ഞെത്തിയ മറ്റൊരു സ്കൂൾ ബസിടിച്ച് സ്കൂൾ ബസ് ഡ്രൈവർ മരിച്ചു. ബസിലുണ്ടായിരുന്ന മൂന്ന് സ്കൂൾ വിദ്യാർഥികൾക്ക് ഗുരുതര പരുക്ക്.

ഞായറഴ്ച ഉച്ചക്ക് അൽ കോബാർ - ദഹ്റാൻ റോഡിൽ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന് സമീപത്താണ് വാഹനാപകടം നടന്നത്. അപകടത്തിൽപ്പെട്ട സ്കൂൾ ബസ് ഡ്രൈവർ ബിഹാർ സ്വദേശി സുഭാഷ് (40) ആണ് മരിച്ചത്.  അൽ മാജിദ് ഇന്റർനാഷനൽ സ്കൂളിലെ വിദ്യാർഥികളെയും അധ്യാപകരെയും ക്ലാസിനു ശേഷം കൊണ്ട് പോവുകയായിരുന്ന മിനി ബസാണ് അപകടത്തിൽപെട്ടത്. സ്കൂൾ ബസിന്റെ ടയർ പഞ്ചറായത് ശ്രദ്ധയിൽപ്പെട്ട സമീപത്തു കൂടെ പോയ കാറിന്റെ ഡ്രൈവർ അറിയിച്ച തുടർന്ന് വാഹനം നിർത്തി പുറത്തിറങ്ങി പരിശോധിക്കുകയായിരുന്നു സുഭാഷ്. ഇതിനിടെ അതേ ട്രാക്കിലൂടെ തന്നെ പിറകിലൂടെ വന്ന മറ്റൊരു സ്കൂൾ മിനി ബസ് നിയന്ത്രണം വിട്ട്  നിർത്തിയിട്ട ബസിൽ  പാഞ്ഞുകയറുകയായിരുന്നു.

ഇടിച്ചു കയറിയ ബസ് മുന്നിലെ ബസിനെ തെള്ളി നിരക്കി നീക്കുമ്പോൾ ടയർ പരിശോധിച്ചു കൊണ്ടിരുന്ന ഡ്രൈവർ ഇതിനിടയിൽ  പെട്ടു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ബസിന്റെ മുന്നിൽ പെട്ട് കുരുങ്ങിയ ഡ്രൈവറെയും ചേർത്ത് ഞെരിച്ചമർത്തി റോഡിന്റെ ഡിവൈഡറിൽ ഇടിച്ചാണ് നിന്നത്.  സംഭവസ്ഥലത്തു വച്ചു തന്നെ ഡ്രൈവർ മരിച്ചിരുന്നു.

ബസിലുണ്ടായിരുന്ന കുട്ടികളിൽ മൂന്നു പേർക്കു പരുക്കേറ്റു. അപകടവിവരമറിഞ്ഞ് കുതിച്ചെത്തിയ റെഡ് ക്രസന്റ് ആംബുലൻസിൽ മരിച്ച സുഭാഷിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ഗുരുതരപരുക്കു പറ്റിയ കുട്ടികളെയും ആശുപത്രിയിൽ എത്തിച്ചു.  ബാക്കിയുള്ള വിദ്യാർഥികളും അധ്യാപകരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മധ്യവേനൽ അവധി കഴിഞ്ഞ് രണ്ടാഴ്ച  മുൻപാണ് മരിച്ച സുഭാഷ് നാട്ടിൽ നിന്നും തിരികെയെത്തിയത്.

English Summary:

Driver died in School bus accident in Saudi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com