ADVERTISEMENT

കുവൈത്ത്‌സിറ്റി ∙ രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 2024 ആദ്യ പാദത്തില്‍ 1.1 ശതമാനം വര്‍ധിച്ചതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോയുടെ കണക്കുകള്‍ ഉദ്ധരിച്ച് അല്‍-ഷാല്‍ ഇക്കണോമിക് കണ്‍സള്‍ട്ടന്റ്‌സ് റിപ്പോര്‍ട്ട്.  ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 789,000 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ സ്ത്രീ വീട്ടുജോലിക്കാര്‍ 4,23,000, പുരുഷന്മാര്‍ 366,000 ആണ്. രാജ്യത്തെ മൊത്തം വര്‍ക്ക് ഫോഴ്‌സിന്റെ 27 ശതമാനമാണീത്. ഈ പട്ടികയില്‍ ഒന്നാമത് ഇന്ത്യക്കാരാണ്.

രാജ്യത്തെ മൊത്തം പ്രവാസി ഗാര്‍ഹിക തൊഴിലാളികളില്‍ 44.7 ശതമാനവും (ഏകദേശം 352,000) ഇന്ത്യക്കാരാണ്. ഇന്ത്യന്‍ പുരുഷന്മാര്‍ 248,000 പേരുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്‌വരെ 1000 പേരുടെ വര്‍ധന ഉണ്ടായിട്ടുണ്ട്. 

ഫിലിപ്പീന്‍സ് നിന്നുള്ളവരാണ് രണ്ടാമതുള്ളത്. 22.5 ശതമാനം (177,500) ഗാര്‍ഹിക തൊഴിലാളികള്‍ ഉണ്ട് ഇവര്‍.ഏതാനും വര്‍ഷങ്ങളായി നിലനിന്നിരുന്ന കുവൈത്ത്- ഫിലിപ്പീന്‍സ് തൊഴില്‍ തര്‍ക്കം അടുത്തിടെ പരിഹരിച്ചതിന്റെ ഫലമായി ഈ വര്‍ഷം ആദ്യപാദത്തില്‍  ഫിലിപ്പീന്‍സ് വനിതാ ഗാര്‍ഹിക സഹായികളുടെ പട്ടികയില്‍ ഒന്നാമതെത്തിയിട്ടുമുണ്ട്.  

English Summary:

Increase in the Number of Domestic Workers in Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com