ADVERTISEMENT

ദുബായ് ∙ ദുബായ് വീണ്ടും ഫുട്ബോൾ ആവേശത്തിലേക്ക്. ഈ മാസം 15 ന് ആരംഭിക്കുന്ന ആജൽ കെഫാ ചാംപ്യൻസ് ലീഗ് സീസൺ - 4 മത്സരങ്ങളുടെ ഫിക്സ്ചർ നറുക്കെടുപ്പ് നടന്നു. കെഫാ പ്രസിഡന്‍റ് ജാഫർ ഒറവങ്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സന്തോഷ് കരിവെള്ളൂർ സ്വാഗതം ആശംസിച്ചു. ടൂർണമെന്‍റ് ലോഗോ പ്രകാശനം ആജൽ ബിസ്സിനസ് ഗ്രൂപ് മാനേജിങ് ഡയറക്ടർ സിറാജ് നിർവഹിച്ചു.

ഈ സീസണിൽ കെഫാ ടീമുകൾക്കും മാനേജർമാർക്കും കുടുംബാംഗങ്ങൾക്കുമായി ആസ്റ്റർ ഹോസ്പിറ്റലുമായി ചേർന്ന് നടപ്പിലാക്കുന്ന കെഫാ - ആസ്റ്റർ മെഡിക്കൽ പ്രിവിലേജ് കാർഡിന്‍റെ ആദ്യ വിതരണം വൈസ് പ്രസിഡന്‍റുമാരായ നൗഷാദിനും ഹാരിസിനും നൽകി ആസ്റ്റർ ഗ്രൂപ്പ് ബിസിനസ്‌ ഡെവലപ്മെന്‍റ് ഡപ്യൂട്ടി ജനറൽ മാനേജർ  സിറാജുദ്ദീൻ മുസ്തഫ നിർവ്വഹിച്ചു.

കെഫാ കെസിഎൽ സീസൺ-4 ൻ്റെ ലോഗോ പ്രകാശനം.
കെഫാ കെസിഎൽ സീസൺ-4 ൻ്റെ ലോഗോ പ്രകാശനം.

അബ്‌റിക്കോ ഗ്രൂപ് മാനേജിങ് ഡയറക്ടർ മുഹമ്മദ് ഷാജി, കെഫാ  മുൻ വാക്താവ് ലത്തീഫ് ആലൂർ, വൈ പെർഫ്യൂം മാനേജിങ് ഡയറക്ടർ യൂസഫ് മടപ്പൻ, അൽ ഐൻ ഫാംസ് പ്രധിനിധി നൗഷാദ്, മനോരമ ഓൺലൈൻ ഗൾഫ് കറസ്പോണ്ടന്‍റ് സാദിഖ് കാവിൽ, ഐഎഎസ് മീഡിയ വൈസ് പ്രസിഡന്റ് ആദർശ് ജോർജ്, കെഫാ സെക്രട്ടറി ഷഫീഖ് എന്നിവർ പ്രസംഗിച്ചു. മലയാള മനോരമ, മനോരമ ഓൺലൈൻ എന്നിവരാണ് മീഡിയ പാർട്ണർമാർ.

English Summary:

KEFA KCL Season 4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com