ADVERTISEMENT

ദോഹ ∙ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്, ഫ്രീ സോൺസ് അതോറിറ്റി - ഖത്തറുമായി സഹകരിച്ച് റാസ് ബു ഫോണ്ടാസ് ഫ്രീ സോണിൽ വീസ സേവന ഓഫിസ് ഉദ്ഘാടനം ചെയ്തു. ഫ്രീ സോണുകളിലെ ബിസിനസ് സമൂഹത്തിന്‍റെ വർധിച്ചുവരുന്ന ആവശ്യങ്ങൾ പരിഗണിച്ചാണ് പുതിയ സർവീസ് സെന്‍റർ ആരംഭിച്ചതെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതർ അറിയിച്ചു.

താമസാനുമതി പുതുക്കൽ, തിരിച്ചറിയൽ കാർഡ് അനുവദിക്കൽ, തൊഴിൽ വീസകൾ, ഫാമിലി വിസിറ്റ് വീസകൾ, മൾട്ടി എൻട്രി വീസകൾ, മറ്റ് സേവനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ സേവനങ്ങൾ ലഭിക്കാനുള്ള സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ സേവന ഓഫിസ്. ഫ്രീ സോണുകളിലെ ബിസിനസ് സമൂഹത്തിന്‍റെ എമിഗ്രേഷൻ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും  എളുപ്പമാക്കുന്നതിനും ഇത് ഉപകരിക്കുമെന്നും അധികൃതർ അറിയിച്ചു.

English Summary:

General Directorate of Passports Inaugurate Ras Bufontas Free Zone Visa Service Office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com