ADVERTISEMENT

മക്ക ∙ സൗദിയിലേക്ക് ലഹരിമരുന്ന് കടത്തിയ കേസിലെ പ്രതിയായ വിദേശ വനിതയുടെ വധശിക്ഷ മക്ക പ്രവിശ്യയില്‍ ഇന്ന്  നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തേക്ക് കൊക്കൈന്‍ കടത്തുന്നതിനിടെ അറസ്റ്റിലായ നൈജീരിയക്കാരിയായ ഫൗസാത്ത് ബല്‍ജോന്‍ അബായൂമിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.

സൗദി പൗരനെ നിഷ്ഠൂരമായ കൊലപ്പെടുത്തിയ പാക്കിസ്ഥാനിക്കും ഇന്ന് മക്ക പ്രവിശ്യയില്‍ വധശിക്ഷ നടപ്പാക്കി. തര്‍ക്കത്തെ തുടര്‍ന്ന് സൗദ് ബിന്‍ അലി ബിന്‍ ബഖീത്ത് അല്‍ശൈബാനിയെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് തലയ്ക്ക് അടിച്ച് വീഴ്ത്തി ശേഷം കാര്‍ ദേഹത്ത് കയറ്റി കൊലപ്പെടുത്തിയ അലി അക്ബര്‍ നൂര്‍ അഹ്മദിന് ആണ് ശിക്ഷ നടപ്പാക്കിയത്.

English Summary:

Nigerian woman accused of drug trafficking was executed in Mecca today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com