ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ കുവൈത്തിൽ  പിക്‌നിക് സീസൺ ആരംഭിച്ചതോടെ രാജ്യത്തെ റോഡുകളിൽ ഗതാഗതം വർധിച്ചു. ഇതോടൊപ്പം ഗതാഗത നിയമലംഘനങ്ങളും വർധിച്ച സാഹചര്യത്തിൽ പരിശോധന കർശനമാക്കി ഗതാഗത വകുപ്പ് രംഗത്ത്.

രാത്രികാലങ്ങളിൽ അമിത വേഗതയിലും അശ്രദ്ധയായും വാഹനം ഓടിക്കുന്നവരെയാണ് പ്രധാനമായും ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്. അപകടസാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ആഴ്ചയിൽ മാത്രം 56,332 ഗതാഗത നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 53 വാഹനങ്ങളും 57 മോട്ടർ സൈക്കിളുകളും കണ്ടുകെട്ടുകയും 920 അപകടങ്ങൾ സംഭവിക്കുകയും ചെയ്തു. അപകടങ്ങളിൽ 181 പേർക്ക് പരുക്കേറ്റു.

പ്രായപൂർത്തിയാകാത്ത 19 കുട്ടികളെ ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് പിടികൂടി. ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയ 29 പേരെയും അറസ്റ്റ് ചെയ്തു. താമസ-കുടിയേറ്റ നിയമലംഘകരായ 24 പേരെയും പിടികൂടി. റോഡ് ശുചീകരണം ഉറപ്പാക്കുന്നതിനും അനധികൃത നിർമാണങ്ങൾ തടയുന്നതിനും എല്ലാ ഗവർണറേറ്റുകളിലും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.

English Summary:

Night traffic control has been intensified in Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com