ADVERTISEMENT

തളിപ്പറമ്പ്∙ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ എത്തി മുത്തപ്പനെ കണ്ട് യുഎഇ പൗരൻ സയിദ് മുഹമ്മദ് ആയില്ലാലാഹി അൽ നഖ്‍വി. ഇന്നലെ രാവിലെയാണ് സൗദി റാസൽഖൈമ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനായ മുഹമ്മദ് ആയില്ലാലാഹി അൽ നഖ്‍വി(66) സൗദിയിൽ തന്റെ സ്ഥാപനത്തിലെ ജോലിക്കാരനായ കീച്ചേരി കോലോത്ത്‍വയൽ പി.രവീന്ദ്രനൊപ്പം മുത്തപ്പ സന്നിധിയിൽ എത്തിയത്. ക്ഷേത്രത്തിൽ എത്തിയ മുഹമ്മദ് ആയില്ലാലാഹി അൽ നഖ്‍വി പറശ്ശിനിക്കടവ് പുഴയിൽ ഇറങ്ങി പാദങ്ങൾ കഴുകിയ ശേഷമാണ് മുത്തപ്പൻ മുൻപിൽ എത്തിയത്. 

തിരുവപ്പന മുത്തപ്പൻ കെട്ടിയാടിക്കൊണ്ടിരിക്കുന്ന സമയത്താണ് നഖ്‍വി എത്തിയത്. അറബി വേഷത്തിൽ തന്നെ എത്തിയ നഖ്‍വിയെ മുത്തപ്പൻ വെള്ളാട്ടം കൈപിടിച്ച് അരികത്ത് നിർത്തി കാത്ത് രക്ഷിക്കാമെന്ന് ഉറപ്പ് നൽകി. എല്ലാം ആഗ്രഹിച്ചത് പോലെ നടക്കുമെന്ന് കൂടെയുണ്ടായിരുന്ന രവീന്ദ്രനും ഉറപ്പ് നൽകി. തുടർന്ന് ക്ഷേത്രത്തിലെ ചായയും പ്രസാദവും കഴിച്ച ശേഷമാണ് നഖ്‍വി മടങ്ങിയത്. 44 വർഷമായി യുഎഇയിൽ ഉള്ള രവീന്ദ്രന്റെ സ്പോൺസറാണ് നഖ്‍വി. ഇവിടെ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന നഖ്‍വി പിന്നീട് സൈന്യത്തിലും സേവനമനുഷ്ഠിച്ചിരുന്നു. 

അവിടെ നിന്ന് വിരമിച്ച ശേഷമാണ് വിമാനത്താവളത്തിൽ ഉദ്യോഗസ്ഥനായത്. യുഎഇയിൽ മലയാളികളുടെ നേതൃത്വത്തിൽ മുത്തപ്പൻ കെട്ടിയാടുന്നതിനെ കുറിച്ച അറിഞ്ഞ നഖ്‍വി ഇതിന് മുൻപ് കേരളത്തിൽ വന്നപ്പോൾ മുത്തപ്പന്റെ ആസ്ഥാനത്ത് വച്ച് കാണുവാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും കാണാൻ സാധിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ഇത്തവണ വന്നപ്പോൾ ക്ഷേത്രത്തിൽ എത്തിയത്.  എല്ലാ മതസ്ഥരും ദർശനത്തിന് എത്തുന്ന ക്ഷേത്രമാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം.

English Summary:

UAE citizen Syed Muhammad Ayellalahi Al Naqvi reached Parassinikkadu Mutthappan Temple and met Muttappan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com