ADVERTISEMENT

അബുദാബി ∙ യുഎഇയിലെ ലേബർ ക്യാംപുകളിൽ തൊഴിലാളികൾക്ക് മികച്ച താമസ സൗകര്യം നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന ശക്തമാക്കി. തൊഴിലാളികളുടെ ആരോഗ്യസുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിലെ പരിശോധന വിഭാഗം അസി. അണ്ടർ സെക്രട്ടറി മുഹ്സിൻ അലി അല്ർ നസ്സി പറഞ്ഞു. മേയ് 20 മുതൽ ജൂൺ 7 വരെ നടത്തിയ പരിശോധനയിൽ 352 നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. 

കൊടും ചൂടിനെ അതിജീവിക്കാനുള്ള ശീതീകരണ സംവിധാനത്തിന്റെ അഭാവം, തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കാതിരിക്കുക, ശുചിത്വമില്ലായ്മ തുടങ്ങി ഒട്ടേറെ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 

English Summary:

UAE Intensifies Labor Camp Inspections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com