സൈനിക ബന്ധം ശക്തമാക്കാൻ ഇന്ത്യ–സൗദി ധാരണ
Mail This Article
×
റിയാദ് ∙ സൈനിക ബന്ധം ശക്തിപ്പെടുത്തി പ്രതിരോധ രംഗത്ത് തന്ത്രപ്രധാന സഹകരണത്തിന് ഇന്ത്യ-സൗദി ധാരണ. റിയാദിൽ നടന്ന സംയുക്ത പ്രതിരോധ സഹകരണ സമിതിയിലാണ് (ജെസിഡിസി) സഹകരണം ശക്തമാക്കാൻ ധാരണയായത്.
സംയുക്ത സൈനിക അഭ്യാസങ്ങൾ, വിദഗ്ധരുടെ കൈമാറ്റം, വ്യവസായ സഹകരണം എന്നിവ ഉൾപ്പെടെ പ്രതിരോധ ഇടപെടലുകളിൽ നേടിയ പുരോഗതി വിലയിരുത്തി. പ്രതിരോധ രംഗത്തെ പരിശീലനം, ശേഷി വികസനം, രഹസ്യാന്വേഷണ കൈമാറ്റം, സമുദ്ര സുരക്ഷ തുടങ്ങിയവയെക്കുറിച്ചും ചർച്ച ചെയ്തു.
2012 മുതൽ 2022 വരെയുള്ള വർഷങ്ങളിൽ സമിതിയുടെ പ്രവർത്തനങ്ങളും വിലയിരുത്തി. ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ, ജോയിന്റ് സെക്രട്ടറി അമിതാഭ് പ്രസാദ്, സൗദി അറേബ്യയുടെ പ്രതിരോധ സഹമന്ത്രി മേജർ ജനറൽ സൽമാൻ ബിൻ അവധ് അൽ ഹർബി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
English Summary:
India-Saudi Arabia Bolster Defence Ties
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.