‘ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ഉൽപന്നങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ കഴിയുന്ന വിപണിയാണ് കുവൈത്ത്’
Mail This Article
കുവൈത്ത് സിറ്റി ∙ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ഉൽപന്നങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ കഴിയുന്ന വിപണിയാണ് കുവൈത്തിലെതെന്ന് ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സ്വൈക. കുവൈത്ത് സിറ്റിയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് മജസ്റ്റിക്കിലുള്ള അനൗദ് ഹാളില്‍ നടന്ന ബയര്‍-സെല്ലര്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യ, കാര്‍ഷിക, പാനീയ മേഖലകളിലെ ഉഭയകക്ഷി വ്യാപാര പ്രോത്സാഹനത്തിന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യന്‍ എംബസിയും ട്രേഡ് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ടിപിസിഐ)പേര്‍ന്നാണ് ബയര്‍-സെല്ലര്‍ മീറ്റ് സംഘടിപ്പിക്കുന്നത്. 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ കുവൈത്തിലേക്കുള്ള ഇന്ത്യയുടെ മൊത്തം ഭക്ഷ്യ-കാര്‍ഷിക ഉൽപന്നങ്ങളുടെ കയറ്റുമതി 344.36 മില്യൻ യുഎസ് ഡോളറായിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ മുന്നേറ്റം ഈ സാമ്പത്തിക വര്‍ഷവും നടത്താന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്.
ഇന്ത്യയില്‍ നിന്നുള്ള 30 കമ്പിനികളുടെ പ്രതിനിധികള്‍ മീറ്റില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യന്‍ ഭക്ഷ്യ-കാര്‍ഷിക മേഖലയിലെ പുതിയ ട്രെന്‍ഡുകളും കണ്ടുപിടുത്തങ്ങളും, ഭക്ഷ്യ സംസ്‌കരണം, ഫുഡ് പാക്കേജിങ് മുതലായവ അടങ്ങുന്ന വിവിധ ഉല്‍പ്പന്ന ശ്രേണി മീറ്റില്‍ ലഭ്യമാണ്. ട്രേഡ് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ടി.പി.സി.ഐ) ഡയറക്ടര്‍ അശോക് സേത്തി സ്വാഗതം പറഞ്ഞു. ഐ.ബി.പി.സി കുവൈത്ത് വൈസ് ചെയര്‍മാന്‍ കൈസര്‍ ഷാക്കിറും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
9-10 തീയതികളില്‍ കുവൈത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷനുമായും സഹകരിച്ചാണ് കാര്‍ഷിക മേള സംഘടിപ്പിക്കുന്നത്. കുവൈത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി എക്‌സിബിഷന്‍ ഹാളിലാണ് മേള ക്രമീകരിച്ചിരിക്കുന്നത്.