ADVERTISEMENT

കുവൈത്ത്‌ സിറ്റി∙ പാരിസിൽ നടക്കുന്ന പാരാലിംപിക്സിൽ കുവൈത്ത് ആദ്യസ്വർ‌ണം കരസ്ഥമാക്കി. പുരുഷന്മാരുടെ ഷോട്ട്പുട്ട് - എഫ് 63 ഇനത്തിലാണ് ഫൈസല്‍ സൊറൂര്‍ കുവൈത്തിനായി ആദ്യ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയത്. ശനിയാഴ്ച സ്റ്റേഡ് ഡി ഫ്രാന്‍സില്‍ നടന്ന മല്‍സരത്തില്‍ ഫൈസല്‍ സൊറൂര്‍ 15.31 മീറ്റര്‍ നേടിയാണ് ഒന്നാമതെത്തിയത്. യു.കെയുടെ അലെഡ് ഡേവീസ് 15.10 മീറ്റര്‍ രണ്ടാമത്, ലക്‌സംബര്‍ഗ് താരം ടോം ഹബ്ഷെയ്ഡ്  14.97 മീറ്ററോടെ വെങ്കല മെഡലും നേടി.

കുവൈത്ത് സര്‍ക്കാറിന്റെ പിന്തുണയും സഹകരണവുമാണ് തന്റെ വിജയത്തിന് പിന്നിലുള്ളതെന്ന് ഫൈസല്‍ സൊറൂര്‍ പറഞ്ഞു. ഈ നേട്ടം അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിനും കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍-ഹമദ് അല്‍-സബയ്ക്കും ഒപ്പം കുവൈത്ത് ജനതയ്ക്കും സമര്‍പ്പിക്കുന്നുവെന്ന് ഫൈസല്‍ സൊറൂര്‍ കൂട്ടിചേര്‍ത്തു. പാരീസ് പാരാലിംപിക്സിൽ കുവൈത്തിന്റെ രണ്ടാം മെഡലാണ‌ിത്. കഴിഞ്ഞ ശനിയാഴ്ച നടന്ന പുരുഷന്മാരുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ ഫൈസല്‍ അല്‍-റജെഹി വെങ്കലം നേടിയിരുന്നു.

English Summary:

Kuwait wins first gold at Paris Paralympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com