മാനവ മഹാ ക്ഷേത്രം കവിതയുടെ അറബിക് പതിപ്പ് സമർപ്പിച്ചു
Mail This Article
അബുദാബി∙ മധ്യപൂർവദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രം ബിഎപിഎസ് ഹിന്ദു മന്ദിറിനെക്കുറിച്ച് കവിയും സാമൂഹിക പ്രവർത്തകനുമായ വി.ടി.വി. ദാമോദരൻ എഴുതിയ കവിതയുടെ (മാനവ മഹാ ക്ഷേത്രം) അറബിക് പതിപ്പ് ഇന്‍റർനാഷനൽ റിലേഷൻസ് മേധാവി ബ്രഹ്‌മവിഹാരി ദാസിന് സമർപ്പിച്ചു. അറബിക് ഭാഷയിലേക്കു മൊഴിമാറ്റം നടത്തിയ കവിത അബുദാബി പൊലീസ് മാഗസിൻ-999ൽ പ്രസിദ്ധീകരിച്ചിരുന്നു.
ചടങ്ങിൽ കവിയും ഫുജൈറ കൾചറൽ സെന്‍റർ ചെയർമാനുമായ ഡോ. ഖാലിദ് അൽ ദൻഹാനി, ഇന്ത്യാ സോഷ്യൽ സെന്‍റർ ട്രഷറർ ദിനേഷ് പൊതുവാൾ, അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറി എം.യു. ഇർഷാദ്, ഇസ്ലാമിക് കൾചറൽ സെന്‍റർ മുൻ പ്രസിഡന്‍റ് പി.ഹമദ് അലി എന്നിവർ പങ്കെടുത്തു. യുഎഇയുടെ സാംസ്കാരിക, പൈതൃകത്തെക്കുറിച്ചും രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിനെക്കുറിച്ചും ഡസനിലേറെ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട് വി.ടി.വി.ദാമോദരൻ.