ADVERTISEMENT

ദുബായ് ∙ മലയാളം മിഷൻ ദുബായ് ചാപ്റ്ററിന് കീഴിൽ അധ്യാപക ദിനാഘോഷവും പ്രവേശനോത്സവവും മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്തു. പ്രവാസ ലോകത്ത് മലയാള ഭാഷയെ നെഞ്ചോടു ചേർത്തു നിർത്തുന്നതിൽ മലയാളം മിഷന്റെ പ്രവർത്തനങ്ങൾ ചരിത്രപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നു മന്ത്രി പറഞ്ഞു. 

പ്രവാസികളെ മലയാളത്തെ സ്നേഹിക്കുന്നവരാക്കാൻ മലയാളം മിഷന്റെ പ്രവർത്തനങ്ങളിലൂടെ സാധിച്ചു. വിദേശ രാജ്യങ്ങളിൽ 50000ൽ അധികം കുട്ടികളാണ് ഇപ്പോൾ മലയാളം മിഷനു കീഴിൽ മാതൃഭാഷ പഠിക്കുന്നത്. മലയാള ഭാഷയെ പ്രചരിപ്പിക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനം ആവശ്യമാണ്. നമ്മുടെ ഭാഷ സംസാരിക്കുന്നത് അപമാനമായി കരുതുന്ന ഒരു വിഭാഗം ആളുകൾ നമുക്കിടയിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു. ദുബായ് ചാപ്റ്റർ പ്രസിഡന്റ് അംബുജം സതീഷ് അധ്യക്ഷയായി.

ദുബായ് മലയാളം മിഷൻ രക്ഷാധികാരിയും നോർക്ക പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ എൻ.കെ. കുഞ്ഞഹമ്മദ് മുഖ്യാതിഥിയായി. ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ, മർക്കസ് ഗ്രൂപ്പ് ഓഫ് എജ്യുക്കേഷൻസ് ഡയറക്ടർ യഹ്യ, ഓർമ പ്രസിഡന്റ് ഷിജു ബഷീർ, വിദ്യാർഥി പ്രതിനിധി അദിതി പ്രമോദ്, മലയാളം മിഷൻ ദുബായ് ചാപ്റ്റർ സെക്രട്ടറി സിഎൻ.എൻ. ദിലീപ്, ഫിറോസിയ എന്നിവർ പ്രസംഗിച്ചു. 

സൂര്യകാന്തി, കണിക്കൊന്ന പരീക്ഷകളിൽ വിജയികളായവർക്കുള്ള സർട്ടിഫിക്കറ്റ്, സുഗതാഞ്ജലി ചാപ്റ്റർ തല വിജയികൾക്കുള്ള സമ്മാനം എന്നിവ മന്ത്രി വിതരണം വിതറണം ചെയ്തു. അധ്യാപകരായ സുനിൽ ആറാട്ടുകടവ്, ഷോബിൻ എന്നിവരുടെ നേതൃത്വത്തിൽ വില്ല നോവ, സിലിക്കൺ ഒയാസിസ്‌ ക്ലാസുകളിലേക്കുള്ള കുട്ടികൾക്ക് ആദ്യ ക്ലാസ് എടുത്തു. 

English Summary:

Saji Cherian Inaugurated Teacher's Day Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com