ADVERTISEMENT

കുവൈത്ത്‌സിറ്റി ∙ രാജ്യത്ത് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്  നിര്‍മിച്ച് നല്‍കി വന്നിരുന്ന രണ്ട് ഈജിപ്തുകാരെ അറസ്റ്റ് ചെയ്തു. കുവൈത്ത് ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പണത്തിന് പകരമായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രണ്ടംഗ സംഘടത്തെ പിടിക്കൂടിയത്.

രാജ്യത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന ഒരു വലിയ സംഘത്തിന്റെ ഭാഗമാണ് ഇവരെന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ്, ഖാദിസിയ ഇന്‍വെസ്റ്റിഗേഷന്‍സ് വിഭാഗം വ്യക്തമാക്കി. ചോദ്യം ചെയ്യലില്‍ ഈജിപ്ഷ്യന്‍ പൗരന്മാര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതികള്‍ പണം സ്വീകരിച്ചിരുന്നത് വിദേശത്തുള്ള വ്യക്തികളുമായി സഹകരിച്ച് ബാങ്ക് അക്കൗണ്ടുകള്‍ വഴിയായിരുന്നു. പിടിയിലായ രണ്ട് വ്യക്തികളെയും നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയിട്ടുണ്ട്. കുവൈത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന സംഘത്തിലെ മറ്റ് അംഗങ്ങളെ കണ്ടെത്താനുള്ള നടപടിയും അധികൃതര്‍ സ്വീകരിച്ച് വരുന്നു.

English Summary:

Two expatriates arrested in Kuwait for forging medical certificates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com