ADVERTISEMENT

കുവൈത്ത് സിറ്റി ∙ നാടിന്റെ ഗൃഹാതുരത്വം അനുഭവിക്കുന്ന പ്രവാസികള്‍ക്കിടയില്‍ നിന്നും ഒരു ഓണാഘോഷം അതാണ് 'ഹബീബി ഹാപ്പിഓണം' എന്ന മ്യൂസിക് ആല്‍ബം. നാടന്‍ കലാരൂപങ്ങളെ  കോര്‍ത്തിണക്കിക്കൊണ്ടുള്ള അതി മനോഹര ദൃശ്യ ആവിഷ്‌കാരമാണിത്. അതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതു ഫര്‍വാനിയ ഹോസ്പിറ്റലിലെ ഒരു കൂട്ടം നഴ്സുമാരാണ് (NOK Farwaniya) അവരോടൊപ്പം കുവൈത്തിലെ അറിയപ്പെടുന്ന ഒട്ടനവധി കലാകാരന്മാരും ഇതിന്റെ ഭാഗമായി.

ഗാന രചന കൃഷ്ണകുമാര്‍, സംഗീതം: ജോസി പുല്ലാട്, ആലാപനം ബിനു ആന്റണി ആലപ്പി, ജെസ്സി ജോയ്സണ്‍, സംവിധാനം: ശരത് കുമാര്‍ ശശിധരന്‍, പ്രൊഡക്ഷൻ: ജെഡി ക്രീയേറ്റ്സ് വിജെകെ ക്രീയേഷൻ ആൻഡ് കെകെ പ്രൊഡക്ഷൻ, ഡിഒപി: രതീഷ് അമ്മാസ്, എഡിറ്റിങ്: ബിജുഭദ്ര. 

habeebi-happy-onam-music-album

ഈക്കുറി വിപുലമായ രീതിയില്‍ ഓണാഘോഷം നഴ്‌സുമാരുടെ കൂട്ടായ്മയ്ക്കില്ല. കുവൈത്തിലെയും മംഗഫ് - വയനാട് ദുരന്തങ്ങളുടെയും പശ്ചാത്തലത്തിലാണിത്. പകരം, വയനാട്ടിലെ അര്‍ഹരായവര്‍ക്ക് അഞ്ച് ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കാനാണ് നഴ്‌സുമാരുടെ തീരുമാനം.
https://youtu.be/UZ-K9CESXrs?si=TJyb7D52xHVWHzdn

English Summary:

'Habeebi Happy Onam' Music Album

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com