ADVERTISEMENT

ദോഹ ∙ കെഎംസിസി ഖത്തർ വണ്ടൂർ മണ്ഡലം കമ്മിറ്റി ഭാഷാ സമര അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഭാഷാ സമരം നൽകുന്ന ആവേശവും പ്രചോദനവും ഇന്നും ഓരോ യൂത്ത് ലീഗുകാരനിലുമുണ്ടെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ. ഫിറോസ് പറഞ്ഞു.

 സംഗമം കെഎംസിസി ഖത്തർ പ്രസിഡന്റ് ഡോ. അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. ഫരീദ് റഹ്മാനി കാളികാവ് മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി ഖത്തർ വണ്ടൂർ മണ്ഡലം പ്രസിഡന്റ് നാസർ റഹ്മാനി അധ്യക്ഷത വഹിച്ചു.

കെഎംസിസി സംഘടിപ്പിച്ച ഭാഷാ സമര അനുസ്മരണ സമ്മേളനത്തിൽ നിന്ന്.
കെഎംസിസി സംഘടിപ്പിച്ച ഭാഷാ സമര അനുസ്മരണ സമ്മേളനത്തിൽ നിന്ന്.

അൽഹാഫിസ് അസ്‌ലാം ഖിറാഅത്ത് അവതരിപ്പിച്ചു. കെഎംസിസി ഖത്തർ ജനറൽ സെക്രട്ടറി സലീം നാലകത്ത്, കെ. മുഹമ്മദ് ഈസ, എസ്.എ. എം ബഷീർ, സവാദ് വെളിയങ്കോട്, അക്ബർ വെങ്ങശേരി, റഫീഖ് കൊണ്ടോട്ടി, പി.കെ മുസ്തഫ ഹാജി പള്ളിശേരി, മുഹമ്മദ് സഫാസ് , മൂസ താനൂർ, സ്വഫ്വാൻ മാളിയക്കൽ, സലീം റഹ്‌മാനി തുടങ്ങിയവർ സംസാരിച്ചു.

English Summary:

KMCC organized Qatar Bhasha Samara Commemoration Conference.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com