പ്രവാസി മലയാളി സംഗീതം പകർന്ന ഓണപ്പാട്ട് പുറത്തിറങ്ങി
Mail This Article
×
അജ്മാൻ ∙ എസ്എൻഎസ് ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഓണം വിത്ത് മുത്തശ്ശി എന്ന ഓണപ്പാട്ട് യുട്യൂബിൽ പുറത്തിറങ്ങി. സംഗീതസംവിധായകനും പിന്നണി ഗായകനുമായ വിദ്യാധരൻ മാസ്റ്ററുടെ ആശംസകളോടെയാണ് ഗാനം അവതരിപ്പിക്കുന്നത്. അജ്മാനിൽ സംഗീതാധ്യാപകനായ പ്രവാസി സംഗീത സംവിധായകനും ഗായകനുമായ ശ്രീഹരി ശ്രീകൃഷ്ണപുരമാണ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്.
ബാബു പാണക്കാട് രചിച്ച ഗാനം ആലാപിച്ചിരിക്കുന്നത് ശിവന്യ സുനിലാണ്. സംഗീത ഉണ്ണി, ലക്ഷ്മി ഗോപാലകൃഷ്ണൻ, ജനിസ് അന്ന ജോൺസൻ, വൈഗ വിനോദ് മേനോൻ, സനിഗ് ശ്രീഹരി എന്നിവരും പാടിയിട്ടുണ്ട്. ആയ ദ്യുതി ദേവരാജനാണ് വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. ദേവൻ തിരുവഴിയോടിന്റെ സംവിധാനത്തിൽ ക്യാമറയും എഡിററ്റിങ്ങും ചെയ്തിരിക്കുന്നത് സുനിൽ ചിത്രയാണ്
English Summary:
Onam song 'Onam with Muthassi' has been released on YouTube.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.