ADVERTISEMENT

റിയാദ് ∙ 21,637 ഒട്ടകങ്ങൾ, ക്രൗൺ പ്രിൻസ് ഒട്ടകോത്സവത്തിന്റെ   ആറാം പതിപ്പിൽ പുതിയ റെക്കോർഡ്. ഫെസ്റ്റിവലിന്റെ ചരിത്രത്തിൽ നടന്ന ആദ്യ പതിപ്പിനെ അപേക്ഷിച്ച് ഒട്ടകങ്ങളുടെ എണ്ണത്തിലുണ്ടായ വർധനയുടെ ശതമാനം 93.5% ആണ്.

ഓഗസ്റ്റ് 10ന് ആരംഭിച്ച് നാളെ സമാപിക്കുന്ന നിലവിലെ പതിപ്പ് ആദ്യ പതിപ്പിനെ അപേക്ഷിച്ച് ഒട്ടകങ്ങളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തി. ഫെസ്റ്റിവൽ സ്റ്റേജുകളിൽ പങ്കെടുക്കാൻ അംഗീകരിച്ച ആറ് വിഭാഗങ്ങളിലായി 10,459 ഒട്ടകങ്ങൾ പങ്കെടുത്തു.  ‌‌ലോകത്തിലെ ഏറ്റവും കൂടുതൽ ഒട്ടകങ്ങൾ  പങ്കെടുത്ത മൽസരമായി ഗിന്നസ് ബുക്കിൽ ഇടം നേടുകയും ചെയ്തു. മൂന്നാം പതിപ്പിൽ 14,843 ഒട്ടകങ്ങളുടെയും നാലാം പതിപ്പിൽ 17,669 ഒട്ടകങ്ങളുടെയും അഞ്ചാം പതിപ്പിൽ 20,216 ഒട്ടകങ്ങളുടെയും റജിസ്ട്രേഷനാണ് നടന്നത്.

'2024-നെ ഒട്ടകത്തിന്റെ വർഷം' എന്ന് നാമകരണം ചെയ്യുന്നതിനൊപ്പം അറേബ്യൻ ഉപദ്വീപിലെ ജനങ്ങളുടെ ജീവിതത്തിൽ ഒട്ടകങ്ങൾ പ്രതിനിധീകരിക്കുന്ന അതുല്യമായ സാംസ്കാരിക മൂല്യത്തിന്റെ അടയാളപ്പെടുത്തലായി പരിപാടി

English Summary:

21,637 Camels; New record in Crown Prince Camel Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com