ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹേല്‍ ആപ്പ് വഴി താല്‍ക്കാലിക റസിഡന്‍സി നല്‍കുന്ന സംവിധാനമാണ് ആരംഭിച്ചിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 20 (ഗാര്‍ഹിക-തൊഴിലാളികള്‍), 22(കുടുംബ വീസകള്‍) പ്രകാരമുള്ളവര്‍ക്കാണ് താല്‍ക്കാലിക റസിഡന്‍സി പെര്‍മിറ്റുകള്‍ നല്‍കുന്നതിനുള്ള സംവിധാനം അഹേല്‍ ആപ്പ് വഴി ക്രമീകരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്‍ഡ് മീഡിയ അറിയിച്ചു.

ഈ സേവനത്തിലൂടെ സ്‌പോണ്‍സര്‍മാര്‍ക്ക് ഇലക്ട്രോണിക് റസിഡന്‍സി സ്റ്റിക്കര്‍ അടങ്ങിയ അറിയിപ്പ് ലഭിക്കും. ഇത് റസിഡന്‍സി അഫയേഴ്‌സ് ഓഫിസുകളിലേക്കുള്ള സന്ദര്‍ശനത്തിന്റെ ആവശ്യകത ഇല്ലാതാക്കുന്നു. നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും പൗരന്മാര്‍ക്കും താമസക്കാര്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ പ്രധാനം ചെയ്യുന്നതിനുമായി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റസിഡന്‍സി അഫയേഴ്സും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ മാസം ആദ്യം വാഹനങ്ങളുടെ കൈമാറ്റ റജിസ്ട്രേഷന്‍ 'സഹേല്‍' ആപ്പ് വഴി അധികൃതര്‍ തുടങ്ങിയിരുന്നു.

English Summary:

Kuwait MoI Launches Temporary Residency Service Via Sahel App

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com