കുവൈത്ത് സൊസൈറ്റി ഓഫ് എൻജിനീയേഴ്സിന് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനുള്ള അധികാരം നഷ്ടമായി
Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്തിലെ പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍, കുവൈത്ത് സൊസൈറ്റി ഓഫ് എൻജിനീയേഴ്‌സുമായി ഒപ്പുവച്ച ധാരണാപത്രം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കെഎസ്സിയുടെ അക്രഡിറ്റേഷൻ നടപടിക്രമങ്ങളെക്കുറിച്ചുള്ള നിരവധി പരാതികളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
പ്രവാസി എൻജിനീയറിങ് ബിരുദധാരി പഠിച്ച് കോളജിന്‍റെ ഇപ്പോഴത്തെ സ്ഥിതി അടക്കം, തൊഴിലാളികളുടെ പ്രഫഷനല്‍ വൈദഗ്ധ്യം നോക്കിയാണ് അംഗീകരം നല്‍കിയിരുന്നത്. കെഎസ്സി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് പ്രകാരമാണ് സര്‍ക്കാര്‍ -സ്വകാര്യ മേഖലകളില്‍ തൊഴില്‍ തേടുന്ന വ്യക്തികള്‍ക്ക് എൻജിനീയറിങ് സംബന്ധിച്ച വീസ അനുവദിച്ചിരുന്നുള്ളൂ. എൻജിനീയറിങ് യോഗ്യതകൾ ഓഡിറ്റ് ചെയ്യുന്നതിനും സാക്ഷ്യപ്പെടുത്തുന്നതിനുമുള്ള ഒരു പുതിയ സംവിധാനം വികസിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഈ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള സാധ്യതയുണ്ട്.
ഇത് മലയാളികള്‍ അടക്കമുള്ള നിരവധി എൻജിനീയറുമാരെ ദോഷകരമായി ബാധിച്ചിരുന്നു.അക്രഡിറ്റേഷന്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് കമ്പനികള്‍, വ്യാപാര ഉടമകള്‍, ജീവനക്കാര്‍ എന്നിവരില്‍ നിന്ന് മാന്‍പവര്‍ അതോറിറ്റിക്ക് നിരവധി പരാതികളാണ് ലഭിച്ചത്. കെഎസ്സിയുമായുള്ള ധാരണാ സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണുണ്ടായത്.
പുതിയ സംവിധാനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ തീരുമാനം കുവൈത്തിലെ എൻജിനീയറിങ് മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിവയ്ക്കും. പ്രത്യേകിച്ച്, പ്രവാസി എൻജിനീയർമാർക്ക് ഇത് ഒരു വലിയ ആശ്വാസമായിരിക്കും.