ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പുരട്ടിയ ടോ‌യ്‌ലറ്റ് ടിഷ്യൂ റോളുകള്‍ അധികൃതര്‍ കണ്ടെത്തിയത്.  ഇന്നലെ നടത്തിയ പരിശോധനയിലാണ് 20 വലുപ്പമുള്ള ഷീറ്റുകള്‍ അടങ്ങിയ മൂന്ന് റോളുകള്‍ കണ്ടെടുത്തത്. സെന്‍ട്രല്‍ ജയിലിനുള്ളിലെ വാര്‍ഡ് 5-ല്‍  നടത്തിയ റെയ്ഡില്‍ രഹസ്യ സ്ഥലങ്ങളില്‍ എ-ഫോര്‍ വലുപ്പമുള്ള റോളുകളായി ഒളിപ്പിച്ച് വച്ചിരിക്കുകയായിരുന്നു ഇവ.

ലഹരിമരുന്ന് അടങ്ങിയ പേപ്പറുകള്‍ക്കൊപ്പം, മൊബൈല്‍ ഫോണുകള്‍, വിവിധ ചാര്‍ജിങ് കേബിളുകള്‍, മൂര്‍ച്ചയുള്ള വസ്തുക്കളും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. ജയിലിലേക്ക് എങ്ങനെയാണ് ഈ വസ്തുക്കള്‍ കടത്തിയതെന്ന് കണ്ടെത്താന്‍ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ നിരീക്ഷിച്ച് വരുകയാണ്.

വാര്‍ഡ് 5-ലെ തടവുകാരെ സെന്‍ട്രല്‍ ജയില്‍ സുരക്ഷാ വിഭാഗം ചോദ്യം ചെയ്തു.

സമാനമായ രീതിയില്‍ മറ്റ് ജയില്‍ വാര്‍ഡുകളിലെ തടവുകാര്‍ക്കിടയില്‍ ഇത്തരം പേപ്പറുകള്‍ പ്രചരിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ ആഴ്ച ആദ്യം ഡ്രോണ്‍ ഉപയോഗിച്ച് സെന്‍ട്രല്‍ ജയിലിലേക്ക് വന്‍തോതില്‍ ലഹരിമരുന്നും മൊബൈല്‍ ഫോണുകളും കടത്താനുള്ള നവീനവും നൂതനവുമായ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തിയിരുന്നു.  മൂന്ന് ഡ്രോണുകളാണ് അന്ന് കള്ളക്കടത്തിന് ഉപയോഗിച്ചത്. ഒന്ന് ,ജയിലിലെ സെക്യൂരിറ്റി ജീവനക്കാരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഉള്ളതായിരുന്നു. ലഹരിമരുന്നും മൊബൈല്‍ ഫോണുകളും ജയിലേക്ക് ഇറക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്ന രണ്ടാമത്തേത്. ഡെലിവറി തടസ്സപ്പെട്ടിട്ടില്ലെന്ന് നിരീക്ഷിക്കാനും ഉറപ്പാക്കാനുമാണ് മൂന്നാമത്തെ ഡ്രോണ്‍ ഉപയോഗിച്ചത്. നൂതന- സങ്കേതിക വിദ്യ ഉപയോഗച്ചുള്ള കടത്ത് നീക്കം കണ്ടെത്തി പിടികൂടിയ അധികൃതര്‍ സുരക്ഷ ശക്തമാക്കിയിരുന്നു.

English Summary:

Drug-laced tissue rolls were seized from Kuwait Central Jail.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com