ADVERTISEMENT

ദുബായ് ∙ മധ്യപൂർവദേശത്തിന് പുത്തൻ കാഴ്ചകളൊരുക്കി ദുബായ് സഫാരി പാർക്കിന്റെ പുതിയ സീസൺ ഒക്ടോബർ ഒന്നിനു തുടങ്ങും. അൽവർഖ അഞ്ചിൽ വെള്ളച്ചാട്ടങ്ങളും കുന്നുകളും കാടും ഉൾപ്പെടെ മൃഗങ്ങൾക്കുള്ള  ആവാസ വ്യവസ്ഥ ഒരുക്കിയിട്ടുണ്ട്.

സഫാരി പാർക്കിൽ 78 ഇനം സസ്തനികൾ, 50 ഇനം ഉരഗങ്ങൾ, 111 ഇനം പക്ഷികൾ എന്നിങ്ങനെ 3,000ലേറെ ഇനങ്ങൾക്ക് സൗകര്യമൊരുക്കും. ഗൈഡിന്റെ സഹായത്തോടെ ഇഷ്ടമൃഗങ്ങളെ അടുത്തറിയാം. മൃഗങ്ങളെ താലോലിക്കാനും തീറ്റ കൊടുക്കാനും ഫോട്ടോ എടുക്കാനും അവസരമുണ്ട്.  രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണു പ്രവേശനം. ഓൺലൈനായാണ് ബുക്കിങ്.

English Summary:

Dubai Safari Park opens to the public on 1 October

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com