ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് റിയാദിൽ തുടക്കമായി
Mail This Article
റിയാദ് ∙ 100 രാജ്യങ്ങളിൽ നിന്നുള്ള നാന്നൂറിലധികം എഐ വിദഗ്ധരും ശാസ്ത്രജ്ഞരും മന്ത്രിമാരും പങ്കെടുക്കുന്ന ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് റിയാദിൽ തുടക്കമായി. ഇന്ത്യയുൾപ്പെടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുവായിരത്തിലേറെ പേരാണ് ആദ്യ ദിനം എത്തിയത്. ആദ്യ ദിനം പതിനഞ്ചിലേറെ കരാറുകളാണ് വിവിധ മന്ത്രാലയങ്ങളുമായി ഒപ്പുവച്ചത്.
റിയാദ് കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലാണ് എഐ ഉച്ചകോടി. മാനവികതയുടെ ഉന്നമനത്തിനായി എഐ പ്രയോജനപ്പെടുത്തുക എന്ന പ്രമേയത്തിലാണ് പരിപാടി. സൗദി ഡേറ്റ ആൻഡ് ആർടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയാണ് സംഘാടകർ. ഗതാഗതം, നഗര രൂപകൽപ്പന, മാനസികാരോഗ്യം, റിസോഴ്സ് മാനേജ്മെന്റ് എന്നിവയിലെ എ.ഐ ഉപയോഗവും ആദ്യ ദിനം ചർച്ചയായി. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളുടെ മേധാവിമാരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.