ലോകകപ്പ് യോഗ്യത മല്‍സരം: സംഘാടക പിഴവില്‍ ഭാരവാഹികള്‍ക്ക് സസ്പെന്ഷന്
Mail This Article
×
കുവൈത്ത് സിറ്റി ∙ കുവൈത്ത്-ഇറാക്ക് മത്സരത്തിലെ സംഘടകാ പിഴവുകൾ ചൂണ്ടിക്കാട്ടി കുവൈത്ത് ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എ) സെക്രട്ടറി ജനറൽ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ജാബൈർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ സംഘടകാ പിഴവുകളാണ് നടപടിക്ക് കാരണം. മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും, സംഘാടനത്തിലെ പോരായ്മകൾ കാരണം രാജ്യത്തെ ഫുട്ബോൾ പ്രേമികൾ പ്രതിഷേധത്തിലായിരുന്നു.
സംഭവത്തിൽ അന്വേഷണം നടത്താൻ കെഎഫ്എ ബോർഡ് തീരുമാനിച്ചു. 48 മണിക്കൂറിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ഡയറക്ടർ ഓഫ് പബ്ലിക് റിലേഷൻസ് ഉൾപ്പെടെയുള്ള മറ്റ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് ബോർഡ് പ്രസ്താവനയിൽ വ്യക്തമാക്കി.
English Summary:
KFA Officials Suspended Amid Probes into Incidents
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.