ADVERTISEMENT

റിയാദ്∙  റിയാദ് എയർ വിമാനത്തിന്‍റെ വാണിജ്യേതര പരീക്ഷണ സർവീസുകൾ ഇന്നു മുതൽ തുടങ്ങി. എയർ ഓപ്പറേറ്റർ സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനായുള്ള ക്രമങ്ങളോട് അനുബന്ധിച്ചാണ് മാസങ്ങൾ നീണ്ടു നിൽക്കുന്ന പരീക്ഷണ സർവ്വീസുകൾ നടത്തുന്നത്. മാനദണ്ഡങ്ങളും, നടപടിക്രമങ്ങളും കടന്ന് പരീക്ഷണ ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കുന്നതോടെ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് (GACA) സർവീസുകൾക്കുള്ള അനുമതി നൽകുന്നത്. 

ആദ്യ സർവീസ് RX5001 റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനും ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിനുമിടയിലാണ് യാത്രക്കാരെ കൂടാതെ നടത്തുന്നത്. അടുത്ത വർഷത്തോടെയാണ് റിയാദ് എയർ സേവനാർത്ഥം പറന്നു തുടങ്ങുന്നത്.

English Summary:

Non-commercial test flights of Riyadh Air aircraft have begun today.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com