ADVERTISEMENT

ദോഹ ∙ 2024-2030 കാലഘട്ടത്തേക്കുള്ള ആരോഗ്യ നയം  ഖത്തർ അവതരിപ്പിച്ചു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുടെ സാന്നിധ്യത്തിൽ ആരോഗ്യസഹമന്ത്രി ഡോ. സാലിഹ് അലി അൽമർറിയാണ് പുതിയ ആരോഗ്യനയം അവതരിപ്പിച്ചത്. 'എല്ലാവർക്കും ആരോഗ്യം' എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിക്കുന്നത്. ഖത്തർ ദേശീയ ദർശനം 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ആരോഗ്യ മേഖലയിലെ നിലവിലെ വെല്ലുവിളികൾക്ക് പരിഹാരം കാണുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ജനങ്ങൾക്ക് ലഭ്യമായ ആരോഗ്യ സേവനങ്ങളുടെ നിലവാരം ഉയർത്തുക.ആരോഗ്യ സേവനങ്ങൾ എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാക്കുക.ആരോഗ്യ സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുക. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി, ഖത്തർ സർക്കാർ നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിൽ ആരോഗ്യ സംവിധാനത്തെ ഡിജിറ്റൽ രൂപത്തിലാക്കുക, ആരോഗ്യ മേഖലയിലെ ഗവേഷണം പ്രോത്സാഹിപ്പിക്കുക, ആരോഗ്യ സംരക്ഷണത്തിന്റെ നിലവാരം ഉയർത്തുക എന്നിവയും പുതിയ നയത്തിലെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.

ഖത്തർ 2024-2030 ആരോഗ്യ നയം രാജ്യത്തെ ആരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കും. ഈ പദ്ധതിയിലൂടെ ഖത്തർ ലോകത്തെ മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങളിൽ ഒന്നാകാൻ ലക്ഷ്യമിടുന്നു. ചടങ്ങിൽ ആരോഗ്യ മേഖലകളിൽ സംഭാവനകൾ നൽകിയവരെ ആദരിച്ചു. 2018-2022 ആരോഗ്യ പദ്ധതിക്ക് നേതൃത്വം നൽകിയവർ, കോവിഡ് പ്രതിരോധം, ലോകകപ്പ് ആരോഗ്യ സുരക്ഷ എന്നിവക്ക് നേതൃത്വം നൽകിയ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികൾ എന്നിവർ ആദരവേറ്റുവാങ്ങി. 

English Summary:

Qatar Launches National Health Strategy 2024-2030, Aims to Build Health-Centered Society

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com