ADVERTISEMENT

ദുബായ് ∙ പാപ്പരായി പ്രഖ്യാപിച്ച കമ്പനികളിൽ ജോലി ചെയ്തിരുന്നവരിൽ വീസ നിയമം ലംഘിച്ചവർക്ക് പൊതുമാപ്പിൽ മുൻഗണന ലഭിക്കുമെന്നു കുടിയേറ്റ താമസ വകുപ്പ്. പൊതുമാപ്പ് നേടുന്നവർക്ക് പുനർ നിയമനത്തിൽ മുൻഗണന ലഭിക്കും. കമ്പനി പ്രവർത്തനരഹിതമായതിന്റെ കാരണം പരിഗണിക്കാതെ തന്നെ തൊഴിലാളികളെ പുതിയ ജോലിക്കെടുക്കും.

വീസ നിയമം ലംഘിച്ചവർക്ക് രേഖകൾ നിയമാനുസൃതമാക്കി രാജ്യത്ത് തങ്ങാനും സ്വദേശത്തേക്കു മടങ്ങാനുള്ള കാലാവധി ഒക്ടോബർ 30 നാണ് അവസാനിക്കുക. പിഴ കൂടാതെ രാജ്യം വിടാനുള്ള ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ എത്തുന്നവർക്ക് തൊഴിൽ നൽകാൻ കമ്പനികളെ നിയോഗിച്ചിട്ടുണ്ട്. താമസ കുടിയേറ്റ വകുപ്പുമായി സഹകരിച്ചാണ് നിയമനം.

അൽ അവീറിലെ സെറ്റിൽമെന്റ് കേന്ദ്രം(പൊതുമാപ്പ് കേന്ദ്രം). ചിത്രം: ജിഡിആർഎഫ്എ.
അൽ അവീറിലെ സെറ്റിൽമെന്റ് കേന്ദ്രം(പൊതുമാപ്പ് കേന്ദ്രം). ചിത്രം: ജിഡിആർഎഫ്എ.

കമ്പനി പാപ്പരായത് മൂലം വീസ പുതുക്കാനോ രാജ്യം വിടാനോ സാധിക്കാതെ ദുരിതത്തിലായ തൊഴിലാളികളോട് അനുഭാവ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് നിയമനം. ഇത്തരം തൊഴിലാളികൾക്കു മാത്രമായി അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിൽ പ്രത്യേക കൗണ്ടർ തുറന്നു. തൊഴിൽ അവസരവുമായി ബന്ധപ്പെട്ടു തുറന്നിരിക്കുന്ന സ്വകാര്യ കമ്പനികളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും നിയമനം. ജോലി ലഭിക്കുന്നവരുടെ രേഖകൾ അതിവേഗത്തിൽ പൂർത്തിയാക്കും. പൊതുമാപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ആമർ കേന്ദ്രങ്ങളിൽ 8005 111ൽ 24 മണിക്കൂറും ബന്ധപ്പെടാം.

English Summary:

UAE Amnesty: Priority for Visa Violators who Worked Bankrupted Companies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com