കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ; വെൽനസ് മെഡിക്കൽ സെന്റർ ഇന്നുമുതൽ
Mail This Article
ദുബായ് ∙ ഉമ്മുൽഖുവൈൻ വ്യവസായ മേഖലയിൽ മികച്ച ചികിത്സാസൗകര്യം ഉറപ്പാക്കി വെൽനസ് മെഡിക്കൽ തൊഴിലാളി സെന്റർ പ്രവർത്തനം ആരംഭിക്കുന്നു. ഇന്ന് വൈകുന്നേരം 4ന് ദുബായ് ഹെൽത്ത് അതോറിറ്റിയിലെ ഹെൽത്ത് സെക്ടർ ഡയറക്ടർ ഹസ്ന അഹമ്മദ്, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, കെ.ടി.ജലീൽ എംഎൽഎ എന്നിവർ സാന്നിഹിതരാകും.
സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. ഫാത്തിമ, എയിംസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടി.പി.നാഷിദ് എന്നിവർ പറഞ്ഞു. ഇൻഷുറൻസ് ഇല്ലാത്തവർക്ക് 20 ദിർഹത്തിന് ചികിത്സ ഉറപ്പാക്കും. ലേബർ ക്യാംപുകൾ കേന്ദ്രീകരിച്ചു കൾക്ക് സൗജന്യ മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കും.
അവധി ദിവസങ്ങളിൽ ലേബർ ക്യാംപുകളിൽ എത്തിയാണ് വൈദ്യ പരിശോധന നടത്തുക. ലബോറട്ടറി, ഹൃദ്രോഗ പരിശോധന, ഹെൽത്ത് സ്ക്രീനിങ്, ഫീവർ ക്ലിനിക്, സ്ലീപ് ഡിസോർഡർ, ഡയബെറ്റിസ് - ഹൈപ്പർടെൻഷൻ മാനേജ്മെന്റ്, റെസ്പിറേറ്ററി ഇൻഫെക്‌ഷൻസ്, അലർജീസ്, വൂണ്ട്സ് ആൻഡ് ബേൺസ് തുടങ്ങിയവ ഉൾപ്പെടുന്നു.