ADVERTISEMENT

റിയാദ് ∙ അടിയന്തിര ആവിശ്യങ്ങൾക്കായി സൈറൺ മുഴക്കി പാഞ്ഞു പോകുന്ന എമർജൻസി വാഹനങ്ങളെ പിന്തുടർന്ന് മത്സര ഓട്ടം നടത്തുന്നത് നിയമലംഘനമാണെന്ന് പൊതുഗതാഗത വിഭാഗം മുന്നറിയിപ്പ് നൽകി. ആംബുലൻസുകളും ഫയർ ട്രക്കുകളും മറ്റും ഉൾപ്പെടെയുള്ള ഈ വിഭാഗം വാഹനങ്ങളെ മത്സരബുദ്ധിയോടെ പിന്തുടരുന്നത് 500 മുതൽ 900 റിയാൽ വരെ പിഴ ഈടാക്കാവുന്ന ട്രാഫിക് നിയമലംഘനമാണെന്ന് അധികൃതർ അറിയിച്ചു.

എമർജൻസി വാഹനങ്ങൾ അടിയന്തിരപ്രാധാന്യത്തോടെ  ഉത്തരവാദിത്വം നിർവഹിക്കുന്നതിന്റെ ഭാഗമായി കടന്നുപോകുമ്പോൾ അവരെ പിന്തുടരുന്നത് അപരിഷ്‌കൃതമായ പെരുമാറ്റമാണെന്നും ഇതര വാഹനങ്ങളുടെ ഡ്രൈവർമാർ അവയെ തടസ്സപ്പെടുത്തരുതെന്നും ട്രാഫിക്കിൽ അവർക്ക് മുൻഗണന നൽകണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

റോഡ് അപകടങ്ങൾ കുറയ്‌ക്കുന്നതിനും റോഡ് ഉപയോക്താക്കളുടെ ജീവൻ സംരക്ഷിക്കുന്നതിനുമായി വ്യവസ്ഥകൾ അനുശാസിക്കുന്ന പിഴകൾ പ്രയോഗിച്ച് നിയമലംഘകരെ തടയാൻ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ആവർത്തിച്ചുള്ള ഇത്തരത്തിലുള്ള മുന്നറിയിപ്പുകളിലൂടെ ശ്രമിക്കുകയാണ്.

English Summary:

Drivers in Saudi Arabia face a fine of up to 900 Riyals for tailgating emergency vehicles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com