ADVERTISEMENT

മസ്‌കത്ത് ∙ മലപ്പുറം സ്വദേശി ഒമാനില്‍ അപകടത്തില്‍ മരിച്ചു. കോട്ടക്കല്‍ ഇന്ത്യനൂര്‍, ഈസ്റ്റ് വെള്ളൂര്‍ സ്വദേശി ജലീല്‍ സഖാഫി (49) ആണ് മസ്‌കത്തിന് സമീപം ബിദ്ബിദില്‍ വെച്ച് അപകടത്തില്‍ പെട്ടത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. 

കഴിഞ്ഞ മാസം സന്ദര്‍ശക വീസയില്‍ ഒമാനില്‍ എത്തിയതായിരുന്നു. നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. പിതാവ്: മുഹമ്മദ് കുട്ടി കുന്നക്കാടന്‍, മാതാവ്: സഫിയ. സമാഇല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കേ് കൊണ്ടുപോകുമെന്ന് ഐ സി എഫ് വെല്‍ഫയര്‍ സമിതി അറിയിച്ചു. 

English Summary:

Malappuram native died in an accident in Oman - Jaleel Sakhafi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com