ADVERTISEMENT

ദുബായ്∙ സൗദി ഫുട്ബോൾ താരം ഫഹദ് അല്‍ മുവല്ലാദിനെ ദുബായിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരം ദുബായിൽ അവധിയാഘോഷിക്കാനെത്തിയതായിരുന്നു. 

ഫ്ലാറ്റിന്‍റെ ബാൽക്കണിയില്‍ നിന്ന് അബദ്ധത്തിൽ താഴേയ്ക്ക് വീണതാണെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതെന്ന് ദുബായ് പൊലീസ് പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അൽ മുവല്ലദിന്‍റെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അദ്ദേഹത്തെ പരിചരിക്കാൻ വിദഗ്ധ മെഡിക്കൽ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഫലം ലഭിച്ചതിന് ശേഷം ബന്ധപ്പെട്ട അധികാരികളുമായി പങ്കിടുമെന്നും ദുബായ് പൊലീസ് വ്യക്തമാക്കി.

English Summary:

A Saudi football player was seriously injured after falling from a building in Dubai.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com