ADVERTISEMENT

ജിദ്ദ ∙ സൗദി അറേബ്യയിൽ എല്ലാ സ്വകാര്യ മേഖലയിലെ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് നൽകിയിരുന്ന മൂന്ന് മാസത്തെ മധ്യാഹ്ന ജോലി നിരോധനം അവസാനിച്ചു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

നാഷനൽ കൗൺസിൽ ഫോർ ഒക്യുപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്തിന്റെ ഏകോപനത്തോടെ ജൂൺ 15 മുതൽ മൂന്ന് മാസ കാലയളവിൽ ഉച്ചയ്ക്ക് 12:00 മുതൽ 3:00 വരെ പുറം ജോലി നിരോധനം മന്ത്രാലയം നടപ്പാക്കിയിരുന്നു.

സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനും തൊഴിൽപരമായ സുരക്ഷയ്ക്ക് അനുസൃതമായി അവർക്ക് സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമായാണ് നിയമം നടപ്പിലാക്കിയത്.

തൊഴിൽ സംരക്ഷണത്തിനും ആരോഗ്യത്തിനും വേണ്ടിയുള്ള ദേശീയ കൗൺസിലുമായി ഏകോപിപ്പിച്ച്, തൊഴിൽ സമയം ക്രമീകരിക്കാനും തൊഴിൽപരമായ പരുക്കുകളും രോഗങ്ങളും കുറയ്ക്കുന്നതിനുള്ള തീരുമാനത്തിലെ വ്യവസ്ഥകൾ പാലിക്കാനും മന്ത്രാലയം തൊഴിലുടമകൾക്ക് നിർദ്ദേശം നൽകി.

English Summary:

Saudi Arabia Lifts Midday Work Ban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com