സൗദിയിൽ ഭാഗീക ചന്ദ്രഗ്രഹണം ദൃശ്യമാകും
Mail This Article
റിയാദ് ∙ സൗദിയിൽ നാളെ ഭാഗീക ചന്ദ്രഗ്രഹണം ദൃശ്യമാകും. ഈ വർഷം കാണപ്പെടുന്ന ഏക ഗ്രഹണം നാളെ (ബുധൻ) സൗദി സമയം രാവിലെ 5.12 നും 6.15 നും ഇടയിൽ ദൃശ്യമാകുമെന്ന് ജിദ്ദ അസ്‌ട്രോണമിക്കൽ സൊസൈറ്റി മേധാവി എഞ്ചി. മജീദ് അബു സഹ്റ വിശദീകരിച്ചു.
ഭാഗിക ചന്ദ്രഗ്രഹണം രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഒരേ സമയം ആരംഭിക്കും. ഗ്രഹണം പുലർച്ചെ 5 44 ന്ആരംഭിച്ച് 32 മിനിറ്റിനുശേഷം അതിന്റെ പരമാവധിയിലെത്തുമെന്നും ചന്ദ്രന്റെ ഉപരിതലത്തിന്റെ 3.9% ഭൂമിയുടെ നിഴലിൽ മൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂമിയുടെ നിഴലിൽ ആയിരിക്കുമ്പോൾ തന്നെ ചന്ദ്രൻ സൗദിയുടെ ആകാശത്ത് സൂര്യോദയത്തോടെ അസ്തമിക്കും. ചക്രവാളത്തോടുള്ള സാമീപ്യം കൊണ്ട് ചെമ്പ്, ചുവപ്പ് അല്ലെങ്കിൽ ഓറഞ്ച് നിറത്തിൽ ദൃശ്യമാകാം.
ശരത്കാലത്ത് ദൃശ്യമാകുന്നതിനാൽ ഈ ചന്ദ്രഗ്രഹണത്തെ ഹാർവെസ്റ്റ് മൂൺ എന്നാണ് വിളിക്കുന്നത്. സൂര്യഗ്രഹണം പോലെ, ചന്ദ്രഗ്രഹണം കണ്ണിനെ ബാധിക്കില്ല, സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ട ആവശ്യമില്ല. പ്രത്യേക ഉപകരണങ്ങളോ സജ്ജീകരണങ്ങളോ ഉപയോഗിക്കാതെ നഗ്നനേത്രങ്ങൾ കൊണ്ട് ഭാഗിക ചന്ദ്രഗ്രഹണം കാണാം. എന്നാൽ ഗ്രഹണം നന്നായി കാണുന്നതിന് നിങ്ങൾക്ക് ബൈനോക്കുലറോ ചെറിയ ദൂരദർശിനിയോ ഉപയോഗിക്കാം.